T20 World Cup 2021 : ആവേശ പോരാട്ടത്തിന് മുമ്പ് അറിയാം, ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങൾ

Fri, 22 Oct 2021-9:24 pm,

1992 ലോകകപ്പിലാണ് സംഭവം. നിരന്തരമായി ക്യാച്ചിനായി ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോർ ജാവേദ് മിയാദാദിനെതിരെ ആപ്പീൽ ചെയ്യുന്നു. ഇതിൽ അസ്വസ്ഥനായ മിയാദാദ് അമ്പയർമാരോട് പരാതിപ്പെട്ടെങ്കിലും മറ്റൊരു നടപടിയൊന്നും ഉണ്ടായില്ല. കിരൺ മോർ വീണ്ടും അപ്പീൽ ചെയ്തപ്പോൾ ശുഭിതനായ മിയാദാദ് ക്രീസിൽ നിന്ന് ചാടി കൊണ്ട് ഇന്ത്യൻ താരത്തെ കളിയാക്കുകയായിരുന്നു.

1996 ലോകകപ്പിലാണ് സംഭവം. അമീർ സൊഹൈയിൽ ഇന്ത്യ പേസർ വെങ്കടേശ് പ്രസാദിനെതിരെ തുടരെ ബൗണ്ടറികൾ പായിച്ചു. കൂടാതെ ഫോറടിച്ച പന്ത് എടുത്തിട്ടാ വാ എന്ന പ്രസാദിനെ നോക്കി സൊഹൈയിൽ ആഗ്യം കാണിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ പാകിസ്ഥാൻ താരം ക്ലീൻ ബോൾട്. അതിന് ശേഷമുള്ള പ്രസാദിന്റെ വിക്കറ്റ് നേട്ടത്തിന്റെ സെലിബ്രേഷൻ ഇന്നും ക്രിക്കറ്റ് പ്രേമിയുടെ ഉള്ളിൽ തന്നെ കാണും.

ക്രിക്കറ്റിൽ വിചിത്രമായ രീതിയിൽ വിക്കറ്റ് നഷ്ടമായതിൽ ഒരു ഉദ്ദാഹരണമാണ് ഈ സംഭവം. ഇൻസാം ഉൾ ഹക്ക് പന്ത് ഷോർട്ട് ഫീൽഡറായിരുന്നു സുരേഷ് റെയ്നയുടെ പക്കൽ എത്തിൽ. ക്രീസിന്റെ പുറത്തായിരുന്ന ഹക്കിനെ റണ്ണൗട്ടാക്കുന്നതിനായി സ്റ്റമ്പിലേക്ക് സുരേഷ് റെയ്ന എറിയുകയും ചെയ്തു. എന്നാൽ അത് ഹക്ക് ബാറ്റ് കൊണ്ട് തടഞ്ഞു. അമ്പയർമാരോട് ഇന്ത്യൻ താരങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് വിക്കറ്റ് വിധിക്കുകയും ആയിരുന്നു. പോരാത്തതിന് ഹക്ക് ക്രീസിന്റെ പുറത്ത് നിന്നായിരുന്നു റെയ്നയുടെ പന്ത് തടഞ്ഞത്.

2007ലെ ഒരു ഏകദിന മത്സരം. പാകിസ്ഥാൻ ഓൾറൗണ്ടറായ ഷഹീദ് അഫ്രീദിയുടെ പന്ത് ഇന്ത്യയുടെ ഓപ്പണറായ ഗൗതം ഗംഭീർ ബൗണ്ടറി പായിച്ചു. ഗംഭീറിനെ നോക്കി അഫ്രീദി എന്തോ പറഞ്ഞു. അപ്പോൾ ഗംഭീർ പാകിസ്ഥാൻ താരത്തിന് മറുപടി നൽകിയില്ല. തൊട്ട് പിന്നാലെയുള്ള പന്തിൽ സിഗിംൾ ഇട്ടപ്പോൾ ഓടുന്നതിനിടെ ഗംഭീറും അഫ്രീദിയും തമ്മിൽ ഉരസി. ശേഷം ഇരുതാരങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടമായി. അമ്പയർമാർ ഇടപ്പെട്ട സംഭവം പ്രശ്നം ഇല്ലാതാക്കുകയും ചെയ്തു.

2010 ഏഷ്യ കപ്പിലാണ് സംഭവം. ഗംഭീറിനെതിരെ കമ്രാൻ അക്മൽ ഒരു ക്യാച്ചിന് അപ്പീൽ വിളിച്ചു. അമ്പയർ അതിന്ന ഔട്ട് വിളിച്ചതുമില്ല. ശേഷം ഡിങ്ക്സ് ബ്രേക്കിനിടെയിൽ ഇരു താരങ്ങളിൽ ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി. അമ്പയർ ബില്ലി ബൗൻ ഇടപ്പെട്ട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link