KL Rahul : ക്ഷമ വേണം; കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ അർധ സെഞ്ചുറിയുമായി കെ.എൽ രാഹുൽ

Thu, 12 Jan 2023-10:41 pm,

കെ.എൽ രാഹുൽ ക്ഷമയോട് ബാറ്റ് വീശി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്

64 റൺസെടുത്ത താരം തന്റെ ഏകദിന കരിയറിലെ 12-ാം അർധ സെഞ്ചുറി നേടുകയും ചെയ്തു.

അഞ്ചാമനായി ക്രീസിലെത്തിയ കെ.എൽ രാഹുൽ- ശ്രെയസ് എയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്കൊപ്പം ക്ഷമയോട് ബാറ്റ് വീശിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്

103 പന്തിൽ ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് രാഹുൽ 64 റൺസെടുത്തത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിൽ ശേഷിക്കുന്ന അവസാന മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് ജനുവരി 15 ഞായറാഴ്ച നടക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link