Indian Army Recruitment 2021: 40 ഒഴിവുകൾ, അപേക്ഷിക്കേണ്ടുന്ന വിധം ഇങ്ങിനെയാണ്
ഇന്ത്യൻ ആർമിയുടെ 113ാം ടെക്നിക്കൽ ഗ്രാജുവെറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ 1994 ജൂലൈ രണ്ടിനോ 2001 ജൂലൈ ഒന്നിനോ ഇടയിൽ ജനിച്ചവരായിരിക്കണം
40 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെക്കാനിക്കൽ-3, ഇലക്ട്രിക്കൽ-4, കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്-9 ,ഐ.ടി-3,ഇല്ക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ-2, ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗ്-1,ഇല്ക്ട്രോണിക്സ ആൻഡ് കമ്മ്യൂണിക്കേഷൻ-1,സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ-1,എയ്റോനോട്ടിക്കൽ എയറോ സ്പേസ്-3, ഒാട്ടോ മൈബൈൽ-1,ടെക്സറ്റയിൽ 1
ഐ.എം.എ ഡെഹ്റാഡൂണിൽ ജൂലൈ മുതലാണ് കോഴ്സ് ആരംഭിക്കുക . കോഴ്സിന് ശേഷം സേനയിൽ പെർമനൻഡ് കമ്മീഷനിലായിരിക്കും നിയമനം.
joinindianarmy.nic.in എന്ന് സൈന്യത്തിൻറെ ഒൌദ്യോഗിക വെബ് സൈറ്റിൽ ചെന്ന് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയ്യതി മാർച്ച് 26