Akshar Patel Marriage: അക്സർ പട്ടേൽ വിവാഹിതനായി; വധു മേഹ പട്ടേൽ - ചിത്രങ്ങൾ
ആരാധകർ പങ്കുവെച്ച വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിത അക്സർ പട്ടേലും ചിത്രങ്ങൾ പങ്കുവെച്ചു.
എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചു, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മാജിക്കലായിട്ടുള്ള ദിനമായിരുന്നു ഇത്. ഈ ദിവസം കൂടുതൽ സവിശേഷമാക്കിയതിന് ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. - എന്നാണ് അക്സർ പട്ടേൽ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് കുറിച്ചത്.
വധു മേഹ പട്ടേലും വിവാഹ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
വിവാഹത്തിന് മുന്നോടിയായി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര ഓൾറൗണ്ടർ ഒഴിവാക്കിയിരുന്നു.