Indian Cricket താരങ്ങള്‍ക്ക് കളിയോട് മാത്രമല്ല മൃഗങ്ങളോടുമുണ്ട് ഇഷ്ടം, ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ ദിവസമാണ് സച്ചിന് തെണ്ടുല്‍ക്കര്‍ തന്റെ പുതിയ companionന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചത്. രണ്ട് St. Bernard dogs സച്ചിന് പ്രിയപ്പെട്ടതായിട്ടുണ്ട്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെ മൃഗങ്ങളോടുള്ള സ്നേഹം ഏവര്‍ക്കും പരിചിതമാണ്. അദ്ദേഹം ഒരു കടുത്ത നായ പ്രേമിയാണെന്നതിൽ സംശയമില്ല. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ dogs സഹായിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു വലിയ നായ പ്രേമിയാണ്. 15 തെരുവ് നായ്ക്കുട്ടികളെ അദ്ദേഹം ദത്തെടുക്കുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
കോഹ്ലിയുടെ ആദ്യത്തെ pet ഒരു പോമെറേനിയൻ ആയിരുന്നു, അതിനുശേഷമാണ് റിക്കോ എന്ന ഗോൾഡൻ റിട്രീവർ എത്തിയത്. പിന്നീടാണ് ബ്രൂണോ എന്ന ബീഗിൾ വീട്ടിലെത്തുന്നത്.
KL Rahul ന്റെ "സിംബ"യ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. സ്റ്റൈലിഷ് ബാറ്റ്സ്മാൻ കെ എൽ രാഹുലിന്റെ പക്കല്‍ ഉള്ളത് അപൂർവയിനം നായയായ Chow chow ആണ്.
PETA supporter ആയ രോഹിത് ശർമയ്ക്ക് ഓമനയാണ് ഈ ചെറിയ Beagle
ടീം ഇന്ത്യ all-rounder ഹാർദിക് പാണ്ഡ്യയ്ക്ക് രണ്ട് നായ്ക്കളുണ്ട്, ആസ്റ്റൺ, ബെന്റ്ലി എന്നാണ് അവയുടെ പേര്. ഇവയുമൊത്ത് കളിക്കാനും സമയം ചെലവഴിക്കാനും താരത്തിന് ഏറെ ഇഷ്ടമാണ്.