Indian cricketers: മത ചിന്തകള്‍ പൊളിച്ചെഴുതി; ഇതര മതസ്ഥരെ ജീവിതസഖിയാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

Fri, 21 Jul 2023-12:31 pm,

സഹീര്‍ ഖാന്‍ - 2017 ഏപ്രിലിലാണ് സാഗരികയെ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ വിവാഹം കഴിച്ചത്. 'ഛക് ദേ ഇന്ത്യ' എന്ന ചിത്രത്തിലെ താരമായിരുന്ന സാഗരികയും സഹീറും പ്രണയത്തിലായിരുന്നു. (ചിത്രം : ഇന്‍സ്റ്റാഗ്രാം) 

യുവരാജ് സിംഗ് - മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് 2016-ലാണ് കാമുകി ഹേസല്‍ കീച്ചിനെ വിവാഹം കഴിച്ചത്. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ഹേസല്‍ യുവരാജുമായുള്ള വിവാഹത്തിന് ശേഷം സ്വന്തം തീരുമാനപ്രകാരം സിഖ് മതം സ്വീകരിച്ചു. (ചിത്രം : ഇന്‍സ്റ്റാഗ്രാം)

അജിത് അഗാര്‍ക്കര്‍ - മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിത് അഗാര്‍ക്കര്‍ 2002-ലാണ് കാമുകി ഫാത്തിമ ഘാഡിയാലിയെ വിവാഹം കഴിച്ചത്. നീണ്ട കാലത്തെ പ്രയത്‌നത്തിനൊടുവിലാണ് ഇരുവരും കുടുംബങ്ങളെ വിവാഹത്തിന് സമ്മതിപ്പിച്ചത്. (ചിത്രം : ഇന്‍സ്റ്റാഗ്രാം)

ദിനേശ് കാര്‍ത്തിക് - സ്‌ക്വാഷ് താരം ദീപിക പള്ളിക്കലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യ. ദിനേശ് കാര്‍ത്തിക് ഹിന്ദുവാണെങ്കിലും ദീപിക ക്രിസ്ത്യാനിയാണ്. അതിനാല്‍ ഇരുവരും അവരവരുടേതായ ആചാരപ്രകാരമാണ് വിവാഹം നടത്തിയത്. (ചിത്രം : ഇന്‍സ്റ്റാഗ്രാം) 

മുഹമ്മദ് അസറുദ്ദീന്‍ - ആദ്യ ഭാര്യ നൗറീനുമായി വിവാഹമോചനം നേടിയ ശേഷം 1996ല്‍ സംഗീത ബിജ്ലാനിയെ അസറുദ്ദീന്‍ വിവാഹം കഴിച്ചു. എന്നാല്‍, 2010-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. (ചിത്രം : ഇന്‍സ്റ്റാഗ്രാം)

മുഹമ്മദ് കൈഫ് - മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പൂജ യാദവിനെയാണ് വിവാഹം കഴിച്ചത്. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായിട്ടും ഇവരുടെ  വിവാഹം അന്ന് അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. 2007-ലാണ് പത്രപ്രവര്‍ത്തകയായിരുന്ന പൂജ യാദവ് മുഹമ്മദ് കൈഫിനെ കണ്ടുമുട്ടുന്നത്. നാല് വര്‍ഷത്തെ ഡേറ്റിംഗിന് ശേഷം അവര്‍ 2011-ല്‍ വിവാഹിതരായി. (ചിത്രം : ഇന്‍സ്റ്റാഗ്രാം)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link