Rachel Gupta: പിറന്നത് പുതുചരിത്രം! അറിയാം ഇന്ത്യയെ കീരീടം ചൂടിച്ച റേച്ചൽ ഗുപ്തയെന്ന ഇരുപത്കാരിയെ...
ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം ചൂടുന്നത്. മുന്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ലൂസിയാന ഫൂസ്റ്ററാണ് റേച്ചല്‍ ഗുപ്തയെ കിരീടമണിയിച്ചത്.
ജലന്ധര്‍ സ്വദേശിനിയായ 20 വയസ്സുകാരി റേച്ചല്‍ ഗുപ്ത, നടിയും മോഡലും സംരഭകയുമാണ്.
നാഷണല്‍ കോസ്റ്റ്യൂം റൗണ്ടില്‍ ഗംഗാ നദിയെ സൂചിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് റേച്ചല്‍ വേദിയിലെത്തിയത്.
ചരിത്രപരമായ ഈ വിജയം റേച്ചൽ ഗുപ്തയ്ക്ക് ഗ്രാൻഡ് പേജൻ്റ്സ് ചോയ്‌സ് അവാർഡും നേടിക്കൊടുത്തു,
മിസ് ഗ്രാന്‍ഡ് ഇന്ത്യ 2024, മിസ് സൂപ്പര്‍ ടാലന്റ് ഓഫ് വേള്‍ഡ് എന്നീ ടൈറ്റിലുകള്‍ റേച്ചൽ നേടിയിട്ടുണ്ട്.
70 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ഇത്തവണ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കെടുത്തത്.
ദാരിദ്ര്യം സംബന്ധിച്ച് ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് റേച്ചലിനെ കിരീടം ചൂടിച്ചത്.