India`s top 10 selling cars in June 2022: ഇന്ത്യൻ കാർ വിപണിയിൽ ജൂൺ മാസത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പത്ത് കാറുകൾ
ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ തുടർച്ചയായി സ്ഥാനം നിലനിർത്തി മാരുതി സുസുക്കി വാഗൺആർ. 2022 ജൂണിൽ 19,190 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സുസുക്കി വാഗൺആർ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2022 ജൂൺ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്ത് കാറുകളിൽ രണ്ടാം സ്ഥാനം മാരുതി സുസുക്കി സ്വിഫ്റ്റ് ഉറപ്പിച്ചു. കഴിഞ്ഞ മാസം 16,213 യൂണിറ്റ് സ്വിഫ്റ്റുകൾ വിറ്റഴിക്കാൻ മാരുതിക്ക് കഴിഞ്ഞു.
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്ത് കാറുകളിൽ മൂന്നാം സ്ഥാനം മാരുതി സുസുക്കി ബലേനോ നേടി. പ്രീമിയം ഹാച്ച്ബാക്ക്, പട്ടികയിലെ ഈ സെഗ്മെന്റിൽ നിന്നുള്ള ഏക കാറാണ് മാരുതി സുസുക്കി ബലേനോ. മാരുതി സുസുക്കി ബലേനോ 2022 ജൂണിൽ 16,103 യൂണിറ്റുകൾ വിറ്റു.
ടാറ്റ നെക്സോൺ കോംപാക്റ്റ് എസ്‌യുവിയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി. ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ടാറ്റ നെക്സോൺ. കോംപാക്റ്റ് എസ്‌യുവി രാജ്യത്ത് 14,295 വിൽപ്പനകൾ നടത്തി.
ഹ്യുണ്ടായ് ക്രെറ്റ 2022 ജൂണിൽ 13,790 യൂണിറ്റുകൾ വിറ്റ് അഞ്ചാം സ്ഥാനം നേടി. ഇത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവിയും പട്ടികയിലെ ഏറ്റവും വിലകൂടിയ കാറും ആണ്.
മാരുതി സുസുക്കി ആൾട്ടോ ഒരു എൻട്രി ലെവൽ ഹാച്ച്ബാക്ക് ആണ്. കൂടാതെ വിലയിൽ ഇന്ത്യയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന കാറുമാണ്. ലോഞ്ച് ചെയ്തതുമുതൽ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാറാണ് മാരുതി സുസുക്കി ആൾട്ടോ. ക്രെറ്റയ്ക്ക് സമാനമായി 13,790 യൂണിറ്റുകൾ വിറ്റഴിച്ച് ആറാം സ്ഥാനമാണ് ആൾട്ടോ നേടിയത്.
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിലെ ഏക സെഡാൻ ആണ് മാരുതി സുസുക്കി ഡിസയർ. ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് മാരുതി സുസുക്കി ഡിസയർ. ഡിസയറിന്റെ 12,597 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്.
മാരുതി സുസുക്കി എർട്ടിഗയാണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്ത് കാറുകളുടെ പട്ടികയിലെ ഏക എംപിവി. കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ ഏഴ് സീറ്റുള്ള ഏക വാഹനവും എർട്ടിഗയാണ്. 2022 ജൂണിൽ മൊത്തം 10,423 യൂണിറ്റുകൾ വിറ്റു.
രാജ്യത്തെ ഏറ്റവും ചെറിയ എസ്‌യുവിയായ ടാറ്റ പഞ്ച് സബ് കോംപാക്റ്റ് എസ്‌യുവിയാണ്. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ടാറ്റ പഞ്ച്. ജൂണിൽ 10,414 യൂണിറ്റുകളാണ് ടാറ്റ പഞ്ച് വിറ്റഴിച്ചത്.
ഹ്യുണ്ടായ് വെന്യു ക്രെറ്റയ്ക്ക് ശേഷം പട്ടികയിൽ ഇടം നേടുന്ന രണ്ടാമത്തെ ഹ്യുണ്ടായ് എസ്‌യുവിയാണ്. 10,321 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് വെന്യു പട്ടികയിൽ പത്താം സ്ഥാനത്താണ്.