ഇന്ത്യയുടെ ആദ്യ ഡിസ്ട്രോയർ INS Rajput ന്റെ സേവനം 41 വർഷത്തിന് ശേഷം നിർത്തലാക്കുന്നു
ഇന്ത്യയുടെ ആദ്യ ഡിസ്ട്രോയെർ ക്ലാസ്സായ രജപുത് ക്ലാസ്സിലെ ആദ്യ ഡിസ്ട്രോയെർ INS Rajput ന്റെ സേവനം ഇന്ത്യൻ നേവി 41 വർഷത്തിന് ശേഷം നിർത്തലാക്കുന്നു. 1980 മെയ് നാലിനായിരുന്നു USSR നിർമ്മിച്ച INS Rajput ഇന്ത്യൻ നേവിയിൽ ഉപയോഗിക്കാൻ ആരംഭിച്ചത്. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ 2021 മെയ് 21 വെള്ളിയാഴ്ച്ച വിശാഖപട്ടണത്ത് വെച്ച് നടത്തിയ ചെറിയ പരിപാടിയിലാണ് സേവനം നിർത്തലാക്കുന്നത്.