INS Vikrant: ഇന്ത്യ സ്വന്തമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ട്രയൽ റൺ നടത്തി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് കൊച്ചി തീരത്ത് നിന്ന് രാവിലെയാണ് കടലിലേക്ക് നീങ്ങിയത്
വേഗത്തിൽ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും നേരിടാനും ഈ വിമാനവാഹിനിക്കപ്പലിന് സാധിക്കും
കപ്പൽ ആത്മനിർഭർ ഭാരതിന്റെ തിളക്കമാർന്ന നേട്ടമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു
ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ രൂപകൽപനയുടെയും നിർമാണത്തിന്റെയും 75 ശതമാനം ഇന്ത്യ നേരിട്ടാണ് നടത്തിയത്