Karnataka Elections 2023: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞു, പ്രധാന നേതാക്കള്‍ എവിടെ
നാൽപത് ദിവസം നീണ്ടുനിന്ന ആവേശകരമായ പ്രചാരണ കോലാഹലും വോട്ടെടുപ്പും കഴിഞ്ഞതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് കർണാടകയിലെ രാഷ്ട്രീയ നേതാക്കൾ. ശനിയാഴ്ച തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ലഭിച്ച രണ്ടു ദിവസങ്ങള്‍ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ചെലവഴിക്കുകയാണ് നേതാക്കള്‍...!! അതായത്, വോട്ടെടുപ്പിന് ശേഷമുള്ള ആദ്യം ദിവസം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിയ്ക്കുകയാണ് നേതാക്കൾ!! ചില നേതാക്കാള്‍ വളരെ കൂളായി പൊതുജനങ്ങള്‍ക്കിടെയില്‍ കാണപ്പെട്ടു!!
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എവിടെ?
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വന്തം നാടായ ഹവേരി ജില്ലയിലെ ഷിഗാവിൽ തന്നെ തുടരുകയാണ്. മുഖ്യമന്ത്രി ആയതിന് ശേഷം മണ്ഡലത്തിന് കാണാൻ പോലും കിട്ടാത്ത ആളാണ് ബൊമ്മൈ എന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പോലും അധിക ദിവസം ഷിഗാവിൽ തങ്ങിയിട്ടില്ല. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ജന്മനാട്ടിലെ ക്ഷേത്രങ്ങളില്‍ കുടുംബത്തോടൊപ്പം ദർശനം നടത്തുകയാണ് അദ്ദേഹം...!!
സഹോദരനുമൊത്ത് വാസു ഹോട്ടലില്‍ ദോശ കഴിയ്ക്കാനെത്തി ഡി കെ ശിവകുമാർ!!
വിശ്രമമില്ലാതെ കടന്നുപോയ, ഏറെ തിരക്ക് പിടിച്ച പ്രചാരണ ദിവസങ്ങള്‍ക്ക് ശേഷം കോൺഗ്രസ് അദ്ധ്യക്ഷന്‍ വോട്ടെടുപ്പ് ദിനമായ ഇന്നലെ വിശ്രമിച്ചു. ജനവിധി കോൺഗ്രസിന് അനുകൂലമാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ കേട്ട് തെല്ല് ആശ്വാസത്തോടെയുള്ള വിശ്രമം. എന്നാല്‍ വ്യാഴാഴ്ച രാവിലെ ഡി കെ ശിവകുമാർ സഹോദരനും ലോക്സഭാംഗവുമായ ഡി കെ സുരേഷിനൊപ്പം കനക്പുരയിലെ ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കാനെത്തി!! മണ്ഡലത്തിലെ ഏറ്റവും പേര് കേട്ട വാസു ഹോട്ടലാണ് ഇരുവരും പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയത്!! അവിടെ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ ഡി കെ സഹോദരന്മാറെ കണ്ടതും ആളുകള്‍ വാചാലരായി. ദോശയും ചട്ണിയും സാമ്പാറും കഴിച്ച് രാഷ്ട്രീയവും പറഞ്ഞ് നാട്ടുകാരോടൊപ്പം സമയം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്...!!
JD (S) നേതാവും ചന്നപട്ടണ സ്ഥാനാർഥിയുമായ എച്ച് ഡി കുമാരസ്വാമി രാജ്യം വിട്ടു!!
വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജ്യം വിട്ടിരിക്കുകയാണ് ജെഡിഎസ് നേതാവും ചന്നപട്ടണ സ്ഥാനാർഥിയുമായ എച്ച് ഡി കുമാരസ്വാമി. അദ്ദേഹം സിംഗപ്പൂരിലേക്ക് പോയെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വോട്ടണ്ണല്‍ ദിവസമായ ശനിയാഴ്ച കുമാരസ്വാമി ബെംഗളൂരുവിൽ തിരിച്ചെത്തിയേക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം തൂക്കുസഭയെങ്കിൽ കുമാരസ്വാമിയും പാർട്ടിയും വീണ്ടും കിംഗ് മേക്കർ ആകുമോ? ഇതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്...
പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് സിദ്ധരാമയ്യ ഇത്രയും ദിവസം ഊണും ഉറക്കവുമില്ലാതെ പാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നന്ദി പറഞ്ഞു. അദ്ദേഹം തന്‍റെ അണികള്‍ക്കായി ഫേസ്ബുക്കില്‍ സന്ദേശവും കുറിച്ചു. "നിങ്ങൾ ഊണും ഉറക്കവും കുടുംബവും ഉപേക്ഷിച്ച് പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടു. ഇനി, നിങ്ങളുടെ വീടുകളിൽ ചെന്ന് രക്ഷിതാക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കുക. നമ്മുടെ തിരഞ്ഞെടുപ്പ് പോരാട്ടം വിജയം കാണാതെ പോകില്ല"- സിദ്ധരാമയ്യകുറിച്ചു.