International Dog’s Day 2021: ഈ dogs അപൂർവങ്ങളില്‍ അപൂര്‍വ്വം, അറിയാം പ്രത്യേകതകള്‍

Thu, 26 Aug 2021-10:23 pm,

Catahoula Leopard Dog ആണ്  അമേരിക്കയിലെ പുരാതന  വളർത്തുനായകളില്‍ ഒന്നാണ് എന്നാണ് അറിയപ്പെടുന്നത്.   ലൂസിയാനയിലെ കാറ്റഹോള ഇടവകയുടെ പേരിലാണ് ഈ നായ അറിയപ്പെടുന്നത്, പരമ്പരാഗതമായി കാട്ടുപന്നികളെ വേട്ടയാടാൻ ഈ നായ്ക്കളെ  ഉപയോഗിച്ചിരുന്നു.  പലവര്‍ണ്ണ ങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 

Mudi ഹംഗേറിയൻ നായയാണ്‌.  ഈ നായകള്‍  വളരെ  active ആണ്.   സംരക്ഷക സ്വഭാവമുള്ള നായകളാണ് ഇവ.   ഏറെ ദൂരം നടക്കാനും ഓടാനും   ഇവയ്ക്ക് ഇഷ്ടമാണ്. അതിനാല്‍ വലിയ മൈതാനത്ത് വിട്ടാല്‍ ഇവയ്ക്ക് ഏറെ സന്തോഷം    

പിളര്‍ന്ന മൂക്കും  തൂങ്ങിക്കിടക്കുന്ന  ചെവികളുള്ളതുമായ ലോകത്തിലെ  ഏക നായ്ക്കളിൽ ഒന്നാണ് Catalburun. വേട്ടയാടാനാണ് തുർക്കിയിൽ  ഇവയെ ആദ്യം വളർത്തിയത്  അപൂർവമായതാണ് ഈ ഇനം നായകളുടെ  വംശ വര്‍ധനയ്ക്ക് തടസമായത്.  ഇതുതന്നെയാണ് അവ  അപൂർവമാകാനുള്ള പ്രധാന കാരണവും.

 

Thai Ridgeback മുന്‍പ് ആളുകള്‍ക്ക് ഏറെ പരിചയമില്ലാത്ത ഒരു തരം ബ്രീഡ് ആയിരുന്നു.  എന്നാല്‍,  ഇപ്പോൾ ജനപ്രീതി നേടുന്ന ഇനമാണ് Thai Ridgeback.

Peruvian Inca Orchid അസാധാരണവും എന്നാൽ അമൂല്യവുമായ വളർത്തുമൃഗമായി തുടരുന്നു.  ചടുലവും വേഗതയുള്ളതുമായ ഈയിനം  നായകള്‍  വേട്ടയാടാനാണ് കൂടുതലും നല്ലത്.   എന്നാൽ ഈ യിനം നായകളുടെ  ഏറ്റവും ശ്രദ്ധേയമായ ഗുണം അത്  രോമരഹിതമാണ് എന്നതാണ്.  ഇതിന്‍റെ ചര്‍മ്മം പല നിറങ്ങളിൽ കാണപ്പെടുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link