International Yoga Day 2022: 17,000 അടി ഉയരത്തിൽ ITBP സേനയുടെ അവിശ്വസനീയമായ യോഗ ദിനാചരണം, ചിത്രങ്ങള്‍ കാണാം

Tue, 21 Jun 2022-11:46 am,

2015 മുതൽ എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. ചൊവ്വാഴ്ച മൈസൂരിൽ നടന്ന അന്താരാഷ്ട്ര യോഗ ദിന 2022 പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയപ്പോൾ, രാജ്യത്തുടനീളം  യോഗ ദിനാഘോഷങ്ങള്‍ നടന്നു. 

എന്നാല്‍,  ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) സൈനികരും അന്താരാഷ്ട്ര യോഗ  ദിനാഘോഷങ്ങളിൽ പങ്കെടുത്തു. 

ഏകദേശം 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലഡാക്കിലെ മഞ്ഞുമൂടിയ മലനിരകളിൽ, ഐടിബിപി സൈനികർ യോഗാസനങ്ങൾ ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

 

തണുത്തുറയുന്ന താപനിലയില്‍,  മഞ്ഞുമൂടിയ ഗ്രൗണ്ടിൽ ഐടിബിപി സേനാംഗങ്ങൾ വ്യത്യസ്ത യോഗാസനങ്ങൾ ചെയ്യുന്നത് വീഡിയോയില്‍ കാണാം.  

മഞ്ഞുമൂടിയ മലനിരകൾക്കിടയിൽ യോഗ ചെയ്യുന്ന ഐടിബിപി ഉദ്യോഗസ്ഥർ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link