IPL 2022: ഐപിഎൽ ചരിത്രത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ഈ 7 അതുല്യ റെക്കോർഡുകൾ...!!

Fri, 25 Mar 2022-2:25 pm,

ക്യാപ്റ്റന്‍ എന്നനിലയില്‍ ഏറ്റവും കൂടുതല്‍ IPL മാച്ച് കളിച്ച ക്രിക്കറ്റര്‍ ആണ്  MS ധോണി.  204  മത്സരങ്ങളാണ്  ഐപിഎൽ ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ക്യാപ്റ്റനായി ധോണി കളിച്ചത്. 

ഒരു കളിക്കാരനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ 220 മത്സരങ്ങളോടെ ഐപിഎൽ ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് മഹേന്ദ്ര സിംഗ് ധോണി.

 

IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പർമാരില്‍ മുന്‍പനാണ് ധോണി.   161 ഡിസ്മിസല്‍  ധോണിയുടെ പേരിലാണ്.  

 

ക്യാപ്റ്റന്‍ എന്ന നിലയില്‍  100 IPL മത്സരങ്ങള്‍ ജയിച്ച ഏക കളിക്കാരന്‍. 

 

ഐപിഎൽ ചരിത്രത്തിൽ ബാറ്റിംഗ് ഓർഡറിൽ  മൂന്ന് മുതൽ ഏഴ് വരെ ഓരോ നമ്പറിലും അഞ്ച് വ്യത്യസ്ത നമ്പറുകളിൽ കളിച്ച് അർദ്ധ സെഞ്ച്വറി നേടിയ ഏക കളിക്കാരനാണ് MS ധോണി.  കൂടാതെ, IPL ല്‍  ഏറ്റവും കൂടുതൽ റൺസ് നേടിയ മധ്യനിര ബാറ്റ്സ്മാൻകൂടിയാണ് ധോണി.  

 

MS ധോണി ക്യാപ്റ്റന്‍ ആയിരിയ്ക്കുമ്പോള്‍ ടീമിനുവേണ്ടി  കളിച്ച പലരും പിന്നീട് ടീമിന്‍റെ കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  സ്റ്റീഫന്‍ ഫ്ലമിംഗ്,   മൈക്കൽ ഹസി,  ലക്ഷ്മിപതി ബാലാജി എന്നിവരാണ് അവര്‍.  

ഐപിഎല്ലിലെ ഏറ്റവും മഹാനായ  ക്യാപ്റ്റൻ എന്ന പദവി മഹേന്ദ്ര സിംഗ് ധോണിക്കുണ്ട്, ഇതിന്‍റെ പ്രധാന കാരണം അദ്ദേഹത്തിന്‍റെ  ടീം ഏറ്റവും കൂടുതൽ തവണ ഫൈനലിൽ എത്തിയതാണ്. 2010, 2011 സീസണില്‍  കപ്പ്‌ നേടിയതോടെ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍  കപ്പ് നേടിയ ഏക ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് ധോണി മാറി.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link