RCB Second Qualifier: തകർത്തടിച്ച് മുന്നോട്ട്... രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - ചിത്രങ്ങൾ
ബാംഗ്ലൂരിന് കൂറ്റൻ സ്കോർ സമ്മാനിച്ചത് രജത് പട്ടിദാർ എന്ന പകരക്കാരന്‍ താരമായിരുന്നു. പട്ടിദാർ 54 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുമടക്കം 112 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ടീമുകൾക്ക് തോൽവി മാത്രം സമ്മാനിച്ച ഈഡൻ ഗാർഡൻസിന്റെ ചരിത്രം തിരുത്തി കുറിച്ചാണ് ബാംഗ്ലൂർ വമ്പൻ സ്കോർ സ്വന്തമാക്കിയത്.
മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ രാജസ്ഥാൻ റോയസിനെ നേരിടും.
രണ്ടാം ക്വാളിഫയർ ജേതാക്കളും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള കലാശക്കളി ഞായറാഴ്ച മെയ് 29ന് നടക്കും.