IPL 2022 : സീസണിലെ മൂന്നാമത്തെ ഗോൾഡൻ ഡക്കുമായി വിരാട് കോലി; ഐപിഎല്ലിൽ RCB താരത്തെ ആദ്യ പന്തിൽ തന്നെ പുറത്താക്കിട്ടുള്ള ബോളർമാർ ഇവരാണ്
2008ലാണ് ഐപിഎല്ലിൽ വിരാട് കോലി ആദ്യമായി ഗോൾഡൺ ഡക്കിന് പുറത്താകുന്നത്. മുംബൈ ഇന്ത്യൻസ് താരമായിരുന്ന ആശിഷ് നെഹറയാണ് കോലിയെ ആദ്യ പന്തിൽ തന്നെ പൂജ്യനാക്കി പവലിയനിലേക്ക് മടക്കിയത്.
പിന്നീട് ആറ് സീസണുകൾക്ക് ശേഷമാണ് കോലി ഒരു ഗോൾഡൺ ഡക്ക് നേരിടുന്നത്. 2014 കിങ്സ് ഇലവൻ പഞ്ചാബ് ആർസിബി മത്സരത്തിൽ സന്ദീപ് ശർമയാണ് ബാംഗ്ലൂർ താരത്തെ ആദ്യ പന്തിൽ തന്നെ പൂജ്യനാക്കി പുറത്താക്കുന്നത്.
ശേഷം 2017 സീസണിലാണ് കോലിയെ ബോളർമാർ ഗോൾഡൻ ഡക്കിന് ഔട്ടാക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നഥാൻ കോൾട്ടർ-നൈലാണ് വിരാട് കോലിയെ ആ സീസണിൽ ഗോൾഡൻ ഡക്കിന് പവലിയനിലേക്കെത്തിക്കുന്നത്.
വിരാട് കോലിയുടെ ബാക്കിയുള്ള മൂന്ന് ഗോൾഡൺ ഡക്കുകൾ പിറന്നതാണ് ഇത്തവണത്തെ സീസണായ ഐപിഎൽ 2022ലാണ്. അതിൽ ആദ്യം പുറത്താകുന്നത് എൽഎസ്ജിയുടെ ശ്രീലങ്കൻ താരം ദുഷ്മന്ത ചമീരയ്ക്കെതിരെയാണ്.
പിന്നീടുള്ള വിരാട് കോലിയുടെ രണ്ട് ഗോൾഡൺ ഡക്ക് സൺറൈസേഴ്സ് ഹൈജരാബാദ് താരങ്ങളാണ് സ്വന്തമാക്കിട്ടുള്ളത്. ആദ്യം നേടുന്നത് ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാൻസെനാണ്.
ഇന്ന് ജെ. സഞ്ജിത്താണ് വിരാട് കോലിയെ ആദ്യ പന്തിൽ പൂജ്യനാക്കിയിരിക്കുന്നത്.