IPL 2023 : ഗംഭീർ-കോലി പ്രശ്നം എപ്പോൾ, എങ്ങനെ തുടങ്ങി? കാണാം ചിത്രങ്ങളിലൂടെ
വിരാട് കോലി ഗൗതം ഗംഭീർ പ്രശ്നത്തിന് തുടക്കം ഇന്നലെ തിങ്കളാഴ്ച നടന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് റോയൽ ചലഞ്ചേഴ്സ് മത്സരത്തിനിടെയാണ്. മത്സരത്തിനിടെ എൽഎസ്ജിയുടെ പേസർ നവീൻ ഉൾ ഹഖും കോലിയും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു
ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായപ്പോൾ അമ്പയർ ഇടപ്പെടുകയും ചെയ്തു. എന്നാൽ ആ പ്രശ്നത്തിന് അവിടെ ശമനം ഉണ്ടായില്ല.
ഇതിനിടെ ഇരുവരുടെയും പ്രശ്നം ഒത്തുതീർപ്പിക്കാൻ എൽഎസ്ജിയുടെ സീനിയർ താരം അമിത് മിശ്ര ഇടപ്പെടുകയും ചെയ്തു.
എന്നിട്ടും വിരാട് കോലി തന്റെ പ്രകോപനം തുടരുകയായിരുന്നു. അഫ്ഗാൻ താരം തന്റെ ഷൂവിന്റെ താഴെയുള്ള വെറും ചളി മാത്രമാണെന്ന് കോലി ആംഗ്യം കാട്ടി.
എന്നാൽ ഇത് മത്സരത്തിന് ശേഷമുള്ള പ്രശ്നങ്ങൾക്ക് ഒരു തുടക്കം മാത്രമായിരുന്നു. എൽഎസ്ജി ആർസിബി മത്സരത്തിന് ശേഷം വിരാട് കോലിയും ലഖ്നൌ ടീമിന്റെ മെന്റർ ഗൗതം ഗംഭീറും തമ്മിൽ കൈ കൊടുത്തു. പക്ഷെ അത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നു.
എന്നാൽ നവീൻ ഉൾ ഹഖും കോലുയും കൈ കൊടുക്കുന്നതിനിടെ കളത്തിലെ നേരത്തെ ഉണ്ടായ വാക്കേറ്റം വീണ്ടും ഉടലെടുത്തു. ആർസിബി ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലസിസും ഗ്ലെൻ മാക്സ്വെലും ഇടപ്പെട്ട് ആ പ്രശ്നം അപ്പോൾ തീർത്തു.
ഇതിനെല്ലാം ശേഷം എൽഎസ്ജി ഓപ്പണർ കയിൽ മെയേഴ്സും വിരാട് കോലിയും തമ്മിൽ സംസാരിക്കുമ്പോൾ ഗംഭീർ വന്ന് വെസ്റ്റ് ഇൻഡീസ് താരത്തെ വിളിച്ചു കൊണ്ട് പോകുകയായിരുന്നു. ഇതാണ് ബാക്കിയുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കോലി എൽഎസ്ജിയുടെ മെന്ററോട് എന്തോ എടുത്ത് പറയുകയും ചെയ്തു.
ഈ സമയം ഗംഭീർ ആർസിബി താരത്തോടെ ശുഭിതനായി സംസാരിക്കുകയും ചെയ്തു. എൽഎസ്ജി ക്യാപ്റ്റൻ കെ.എൽ രാഹുൽ ഇടപ്പെട്ട് ഗംഭീറിനെ ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് ഗംഭീറും കോലിയും മുഖാമുഖമെത്തി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് മറ്റുള്ള താരങ്ങൾ ഇടപ്പെട്ട് ഇരുവരെയും സമധാനപ്പെടുത്തുകയായിരുന്നു.
അതേസമയം ബിസിസിഐ ഈ വിഷയത്തിൽ ഇടപ്പെട്ടു. കോലിക്കും, ഗംഭീറിനും നവീനും ബിസിസിഐ സംഭവത്തിൽ പിഴ ശിക്ഷ വിധിച്ചു. കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ. നവീൻ ഉൾ ഹഖ് 50 ശതമാനം മാച്ച് ഫീ പിഴയായി അടയ്ക്കണം.