IPL 2025: രാഹുലിനെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിലനിർത്തുമോ? എൽഎസ്ജിയുടെ സാധ്യത ലിസ്റ്റ്

നായകനായ കെ എൽ രാഹുലിനെ എൽഎസ്ജി നിലനിർത്താൻ സാധ്യതയുണ്ടെങ്കിലും നായകസ്ഥാനം തെറിക്കാൻ സാധ്യതയേറെയാണ്. അതേസമയം രാഹുൽ ബെംഗളൂരുവിൻ്റെ നായകനായേക്കുമെന്നും സൂചനകളുണ്ട്.

ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡി കോക്കിനെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിലനിർത്തിയേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

ലഖ്‌നൗ സൂപ്പർ ജയൻ്റ്സിൻ്റെ മികച്ച ലെഗ് സ്പിന്നറായ രവി ബിഷ്‌നോയ് ഐപിഎൽ 2025ൽ വീണ്ടും ടീമിൽ ഇടം നേടിയേക്കും. മികച്ച പ്രകടനമാണ് ബിഷ്നോയ് ലഖ്നൗവിന് വേണ്ടി കാഴ്ചവച്ചത്.
ലഖ്‌നൗവിന് വേണ്ടി ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചവരിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസിൻ്റെ നിക്കോളാസ് പൂരൻ. അതുകൊണ്ട് ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിർത്താനും നായകസ്ഥാനം നൽകാനും സാധ്യതയുണ്ട്.
എക്സ്പ്രസ് പേസറായ യുവതാരം മായങ്ക് യാദവിനെ ലഖ്നൗ നിലനിർത്താൻ സാധ്യതയേറെയാണ്. ഐപിഎൽ 2024-ൽ പേസ് ബൗളിങ് കൊണ്ട് ശ്രദ്ധപിടിച്ച് പറ്റിയ മായങ്ക് യാദവ് അടുത്തിടെ ഇന്ത്യൻ ടി-20 ടീമിൽ ഇടം നേടുകയും ചെയ്തു.