IPL Auction 2021 : താര ലേലത്തിൽ നേട്ടം കൊയ്ത മലയാളി താരങ്ങൾ

Thu, 18 Feb 2021-10:48 pm,

സെയ്യിദ് മുഷ്താഖ് അലി ടൂർണണമെന്റ് മുതൽക്കെ എല്ലാവരും പ്രവചിച്ചിരുന്നു അസഹ്റുദീൻ ഐപിഎൽ ടീമുകൾ റാഞ്ചുമെന്ന്. റോയൽ ചലഞ്ചേഴ്സ് ബാം​ഗളൂ‌‍ർ ബേസ് പ്രൈസായ 20 ലക്ഷത്തിനാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസഹ്റിനെ സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് അസഹ്റിനെ ഒരു ഐപിഎൽ ടീം സ്വന്തമാക്കുന്നത്

Image Courtesy: Azharudeen Instagram Page

ആർസിബി തന്നെയാണ് കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബിയെ സ്വന്തമാക്കിയിരിക്കുന്നത്. ബേസ് പ്രൈസായ 20 ലക്ഷം രൂപയ്ക്ക് തന്നെയാണ് ആർസിബി സച്ചിനെ സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് സച്ചിൻ ബേബി ആർസിബിക്കായി ജേഴ്സി അണിയാൻ പോകുന്നത്. നേരത്തെ ഐപിഎല്ലിൽ ആർസിബിയെ കൂടാതെ രാജസ്ഥാൻ റോയൽസിലും സൺറൈസേഴ്സ് ഹൈദരാബാദിലും സച്ചിൻ കളിച്ചുരുന്നു.

Image Courtesy: Sachin Baby Instagram Page

കേരളത്തിന്റെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ വിഷ്ണു വിനോദിനെ സ്വന്തമാക്കിയിരിക്കുന്നത് ‍ഡൽഹി ക്യാപിറ്റൽസ്. ബേസ് പ്രൈസായ 20 ലക്ഷത്തിന് തന്നെയാണ് വിഷ്ണുവിനെ ഡൽഹി നേടിയിരിക്കുന്നത്. വിഷ്ണു ഇതിന് മുമ്പ് ആർസിബിയിലായിരുന്നു. 

Image Courtesy: Vishnu Vinod Instagram Page

കേരളത്തിന്റെ അതിഥി താരമാണ് ജലജ് സക്സേന. എന്നാൽ കേരളത്തോടുള്ള താരത്തിന്റെ സ്നേ​ഹം എന്നും മലയാളി താരമായി തന്നെയായിട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പരി​ഗണിക്കാറുള്ളത്. വളരെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് സക്സേനയ്ക്ക് ഐപിഎല്ലിൽ അവസരം ലഭിക്കുന്നത്. ഓൾറൗണ്ടറായ സക്സേനയെ പഞ്ചാബ് കിങ്സാണ് അടിസ്ഥാന തുകയായ 20 ലക്ഷത്തിനെ സ്വന്തമാക്കിയിരിക്കുന്നത്.

Image Courtesy: Kerala Cricket Association Facebook Page

കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നുള്ള എട്ട് താരങ്ങളാണ് ബിസിസിഐ പുറത്ത് താര ലേല പട്ടികയിൽ ഉണ്ടായിരുന്നത്. അതിൽ നാല് പേർക്ക് മാത്രമെ ഫ്രഞ്ചൈസികൾ സ്വന്തമാക്കാൻ മുന്നോട്ട് വന്നത്. ഈ നാല് പേരെ കുടാതെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ, കെ.എം.അസിഫ് (സിഎസ്കെ), ബേസിൽ തമ്പി (എസ്ആർഎച്ച്) എന്നിവരെ   നിലനിർത്തുകയും റോബിൻ ഉത്തപ്പയെ സിഎസ്കെ സ്വന്തമാക്കുകയും ചെയ്തു. 

Image Courtesy: Kerala Cricket Association Facebook Page

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link