IRCTC Leh-Ladakh Tour package: വിനോദസഞ്ചാരികള്‍ക്ക് മനോഹരമായ Leh-Ladakh താഴ്‌വര ആസ്വദിക്കാന്‍ അവസരം, വിലയും യാത്രയും അറിയാം

Sat, 25 Sep 2021-12:23 am,

IRCTC ലേഹ്-ലഡാക്ക് അവധിക്കാല പാക്കേജിൽ വിനോദസഞ്ചാരികൾക്ക് ട്രെയിൻ, വിമാന  യാത്രയിലൂടെ സ്ഥലത്ത് എത്തിക്കും.  പിന്നീട്  പ്രാദേശിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി  മറ്റ് വാഹങ്ങളിലായിരിയ്കും യാത്ര. 

IRCTCയുടെ 8ട്ട് പകലും 7 രാത്രിയും നീളുന്ന ലേഹ്-ലഡാക്ക് പര്യടനം സെപ്റ്റംബർ 26 ന് ആരംഭിച്ച് ഒക്ടോബർ 3 ന് അവസാനിക്കും.

 

ലഖ്നൗവിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.  അവിടെ നിന്ന് എല്ലാ യാത്രക്കാരെയും  വിമാന മാര്‍ഗ്ഗം,  അല്ലെങ്കില്‍  തേജസ് എക്സ്പ്രസ് വഴി ഡൽഹിയില്‍ എത്തിയ്ക്കും.  ഡൽഹിയിൽ നിന്ന് വിമാനമാര്‍ഗ്ഗം   യാത്രക്കാർ ലേയിലേക്ക് പറക്കും, അവിടെ അവർ കേന്ദ്രഭരണ പ്രദേശത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കും. യാത്രക്കാര്‍ക്ക്   ത്രീ സ്റ്റാർ ഹോട്ടലിലാണ്  താമസം ഒരുക്കുക. കൂടാതെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയുൾപ്പെടെയുള്ള ഭക്ഷണവും നല്‍കും.

 

ഐആർസിടിസി ലേഹ്-ലഡാക്ക് പാക്കേജ് തിരഞ്ഞെടുക്കുന്ന സഞ്ചാരികൾക്ക് ലേ താഴ്വരയിലെ പ്രശസ്തമായ അവധിക്കാല സ്ഥലങ്ങളിൽ ബുദ്ധ സ്തൂപം, മഠം ദർശനം, ലേ പാലസ്, ശാന്തി സ്തൂപം, ഗുരുദ്വാര എന്നിവ സന്ദര്‍ശിക്കാം  ഐആർസിടിസി വിനോദ സഞ്ചാരികളെ അടുത്തുള്ള ഡിസ്കിറ്റ്, ഹണ്ടർ, തുർതുക് എന്നീ ഗ്രാമങ്ങളിലേയ്ക്കും  കൊണ്ടുപോകും. നൂബ്ര താഴ്‌വരയിൽ ഒരു സാഹസിക ക്യാമ്പും ഉണ്ട്, അവിടെ യാത്രക്കാർക്ക് ഒരു രാത്രി തങ്ങാന്‍  അവസരം ലഭിക്കും 

യാത്രക്കാർക്ക് IRCTC ലേഹ്-ലഡാക്ക് പാക്കേജ്  രണ്ടുപെര്‍ക്കായി ബുക്ക് ചെയ്യുമ്പോള്‍  ഒരാൾക്ക് 38,600 രൂപയ്ക്കും, മൂന്നു പേര്‍ക്കായി ബുക്ക് ചെയ്യുമ്പോള്‍   ഒരാൾക്ക് 37,700 രൂപയ്ക്കുമാണ് ലഭിക്കുക.   Www.irctctourism.com എന്ന ഐആർസിടിസിയുടെ  ഔദ്യോഗിക  വെബ്സൈറ്റിൽ നിന്ന് ഒരാൾക്ക് പാക്കേജ് ബുക്ക് ചെയ്യാം.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link