IRCTC Shri Ramayan Yatra: IRCTCയുടെ 17 ദിവസം നീളുന്ന ശ്രീ രാമായണ യാത്ര..! അറിയാം ചെലവ്‌, കടന്നുപോകുന്ന പുണ്യ സ്ഥലങ്ങള്‍ ഏതൊക്കെ

Tue, 07 Sep 2021-3:25 pm,

ശ്രീ രാമായണ യാത്രയ്ക്ക്  82,950 രൂപ മുതൽ 1,12,955 രൂപ വരെയുള്ള ഒന്നിലധികം പാക്കേജ് ഓപ്ഷനുകള്‍ ലഭ്യമാണ്.  

17 ദിവസത്തെ യാത്രയിൽ, സഞ്ചാരികൾക്ക് രാമജന്മ ഭൂമി ക്ഷേത്രം, സരയു ഘട്ട്, അയോധ്യ, ജനക് പൂരിലെ  രാം-ജാനകി ക്ഷേത്രം , തുളസി മാനസ് ക്ഷേത്രം, സങ്കട്  മോചൻ ക്ഷേത്രം, വാരാണസിയിലെ മറ്റു പുണ്യ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാം.  

സീതാമർഹി, പ്രയാഗ്, ചിത്രകൂട്ട്, ശൃംഗവേർപൂർ, ഹംപി, നാസിക്, രാമേശ്വരം എന്നിവിടങ്ങളിലും  ട്രെയിന്‍ നിറുത്തും.  നേപ്പാളിലെ ജനക് പൂരിലുള്ള  രാം  -ജാൻകി ക്ഷേത്രവും സഞ്ചാരികൾക്ക് കാണാം.

ശ്രീ രാമായണ യാത്ര  (Shri Ramayan Yatra) പാക്കേജ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക്  IRCTC ടൂറിസത്തിന്‍റെ  ഔദ്യോഗിക വെബ്സൈറ്റ് (https://www.irctctourism.com) സന്ദർശിച്ച്  ടിക്കറ്റ് ബുക്ക്  ചെയ്യാം. Shri Ramayan Yatra 17 ദിവസം കൊണ്ട്  ഏകദേശം 7,500 കിലോമീറ്റർ ദൂരം പിന്നിടും.

ശ്രീ രാമായണ യാത്രയിൽ, യാത്രക്കാർക്ക് ഡീലക്സ് താമസസൗകര്യം  എട്ട് രാത്രിയില്‍ ലഭിക്കും.  ബാക്കി 8  രാത്രികള്‍  റെയിൽ കോച്ചുകളിലാവും.  യാത്രക്കാര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം  ആയിരിയ്ക്കും ലഭിക്കുക.  ഐആർസിടിസി ടൂർ മാനേജർമാരും  യാത്രക്കാർക്കൊപ്പം ഉണ്ടാകും.  കൂടാതെ, മുഴുവൻ യാത്രക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് രണ്ട് ഡോസ് എടുത്തവര്‍ക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. 18 വയസിന് മുകളിലുള്ള മുതിർന്നവർക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link