IRCTC Most Luxurious Trains: ട്രെയിന്‍ യാത്ര രാജകീയമാക്കം...! ഇന്ത്യന്‍ റെയില്‍വേയുടെ അത്യാഡംബര ട്രെയിനുകള്‍ ഇവയാണ്...

Thu, 16 Sep 2021-8:16 am,

Maharajas’ Express

ഇന്ത്യയിലെ ഏറ്റവും ആഡംബരവും ചെലവേറിയതുമായ ട്രെയിനാണ് മഹാരാജ എക്സ്പ്രസ് (Maharajas’ Express).  ഈ ട്രെയിനിന്‍റെ പേര് പോലെ തന്നെയാണ് അതിലെ യാത്രയും. ഈ ട്രെയിനിൽ യാത്ര ചെയ്യുക എന്നത് ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്നമാണ്. 

ഒരു വലിയ ഡൈനിംഗ് റൂം, ബാർ, ലോഞ്ച്, എൽസിഡി ടിവി എന്നിവ ഈ ട്രെയിനിൽ ലഭ്യമാണ്.   ഇതിനൊപ്പം ഇന്റർനെറ്റ് സൗകര്യവും ആഡംബര ബാത്ത്റൂമുകളും ഉണ്ട്. മഹാരാജ എക്സ്പ്രസിന്‍റെ ഏറ്റവും പ്രത്യേകത, ഡയൽ ഫോൺ സൗകര്യവും ഉണ്ട് എന്നതാണ്.

തലസ്ഥാനമായ ഡൽഹിയിൽ നിന്ന് ആഗ്ര, വാരാണസി, ജയ്പൂർ, രൺതംബോർ, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാം.   ഈ ട്രെയിനിന്‍റെ ഏറ്റവും കുറഞ്ഞ നിരക്ക് 5,41,023 രൂപയാണ്. ട്രെയിനിന്‍റെ  പ്രസിഡൻഷ്യൽ സ്യൂട്ടിന്‍റെ നിരക്ക് 37,93,482 രൂപയാണ്, ഇത് ഈ ട്രെയിനിന്‍റെ  പരമാവധി നിരക്ക് കൂടിയാണ്.

Palace On Wheels

Palace On Wheels ലോകത്തെ ഏറ്റവും വലിയ ആഡംബര ട്രെയിനാണ്. ഈ ട്രെയിനിൽ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക്  ഒരു  കൊട്ടാരത്തില്‍ താമസിക്കുന്ന പ്രതീതി ഉണ്ടാകും.   2 ഡൈനിംഗ് റൂമുകൾ, റെസ്റ്റോറന്റ്, ബാർ, സലൂൺ തുടങ്ങി ആധുനിക ജീവിതത്തിന്‍റെ എല്ലാ സൗകര്യങ്ങളും പാലസ് ഓൺ വീൽസിൽ ഉണ്ട്. 

ഇന്ത്യൻ റെയിൽവേ നടത്തുന്ന ഏറ്റവും ആഡംബര ട്രെയിനുകളിൽ ഒന്നായി ഈ ട്രെയിനും   ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് പാലസ് ഓൺ വീൽസ് ആഗ്ര, ഭരത്പൂർ, ജോധ്പൂർ, ജയ്സാൽമീർ, ഉദയ്പൂർ, ചിത്തോർഗഡ്, സവായ് മധോപൂർ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ഈ ട്രെയിനിന്റെ നിരക്ക് 5,23,600 രൂപ മുതൽ 9,42,480 രൂപ വരെയാണ്.

Royal Rajasthan on Wheels

ഇന്ത്യൻ റെയിൽവേ നടത്തുന്ന മറ്റൊരു ആഡംബര ട്രെയിനാണ് റോയൽ രാജസ്ഥാൻ ഓൺ വീൽസ് (Royal Rajasthan on Wheels) . രാജസ്ഥാൻ ടൂറിസവും ഇന്ത്യൻ റെയിൽവേയും ചേർന്നാണ് ഈ ട്രെയിൻ  സര്‍വീസ് നടത്തുന്നത്.   ഒരു ഫൈവ് സ്റ്റാർ ഹോട്ടലില്‍ ലഭിക്കുന്ന  സൗകര്യങ്ങളാൽ  സമ്പന്നമാണ്  ഈ ട്രെയിന്‍.  

ഈ രാജകീയ ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് യാത്ര ആരംഭിച്ച് രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ജോധ്പൂർ, ചിത്തോർഗഡ്, ഉദയ്പൂർ, രൺതംബോർ, ജയ്പൂർ, മധ്യപ്രദേശിലെ ഖജുരാഹോ, ഉത്തർപ്രദേശിലെ ആഗ്ര, വാരാണസി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ഒരു ഹോട്ടല്‍, സലൂൺ, ലോഞ്ച് ബാർ, എൽസിഡി ടിവി, എസി, കിടപ്പുമുറി, ജിം, സ്പാ, ബാർ എന്നിവയും ഉണ്ട്. ഈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ നിരക്ക് 3,63,300 രൂപ മുതൽ 7,56,000 രൂപ വരെയാണ്.

Deccan Odissi

ലോകത്തിലെ ഏറ്റവും ആഡംബര ട്രെയിനുകളിൽ ഒന്നാണ് ഡെക്കാൻ ഒഡീസി (Deccan Odissi). ഇന്ത്യൻ റെയിൽവേ നടത്തുന്ന ഈ ട്രെയിനില്‍ മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്താം.   ഈ ട്രെയിനിന്‍റെ നിറം നീലയാണ്.  ഇതില്‍  5 സ്റ്റാര്‍   ഹോട്ടൽ, രണ്ട് റെസ്റ്റോറന്റുകൾ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് ബാർ, ബിസിനസ് സെന്റർ എന്നിവയുള്ള 21 ആഡംബര കോച്ചുകളാണ് ഉള്ളത്.   ഈ ട്രെയിനിന്‍റെ ഏറ്റവും കുറഞ്ഞ നിരക്ക് 5,12,400 രൂപയും പരമാവധി നിരക്ക് 11,09,850 രൂപയുമാണ്.

The Golden Chariot

പേര് പോലെതന്നെ സ്വര്‍ണ രഥ മാണ് ഈ  ട്രെയിന്‍.  പേര് സൂചിപ്പിക്കുന്നത് പോലെ, അതിനുള്ള സൗകര്യങ്ങളും ഈ ട്രെയിനില്‍ ഉണ്ട്.   ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ ഏറ്റവും ആഡംബര ട്രെയിനുകളിൽ ഒന്നാണിത്. ഇന്ത്യൻ റെയിൽവേയും കർണാടക സർക്കാരും സംയുക്തമായാണ് ഗോൾഡൻ ചാരിയറ്റ് ട്രെയിൻ  നടത്തുന്നത്. ഈ ട്രെയിലൂടെ  ദക്ഷിണേന്ത്യയിലെ കർണാടക, കേരളം, തമിഴ്നാട്, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിൽ സന്ദര്‍ശിക്കാം.  ഈ ട്രെയിനിന്‍റെ ഏറ്റവും കുറഞ്ഞ നിരക്ക് 3,36,137 രൂപയും പരമാവധി നിരക്ക് 5,88,242 രൂപയുമാണ്. ഈ ട്രെയിനിന് 2013 ലെ വേൾഡ് ട്രാവൽ അവാർഡ് "ഏഷ്യയിലെ പ്രമുഖ ആഡംബര ട്രെയിൻ" എന്ന പദവി നൽകിയിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link