IRCTC യുടെ മികച്ച ഓഫർ! കുറഞ്ഞ ചിലവിൽ കേരളം സന്ദർശിക്കാം ഒപ്പം വിഐപി സൗകര്യത്തോടെ താമസവും സൗജന്യ ഭക്ഷണവും

Mon, 26 Jul 2021-7:35 am,

എല്ലാ സ്ഥലങ്ങളിലും 3 സ്റ്റാർ ഹോട്ടലുകളിലാണ് താമസസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. എസി വാഹനത്തിലായിരിക്കും എല്ലാ സ്ഥലങ്ങളിലേക്കുമുള്ള യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

പാക്കേജിൽ ഭക്ഷണം അതായത് പ്രഭാതഭക്ഷണവും അത്താഴവും അടങ്ങിയിരിക്കും. യാത്രാമാർഗ്ഗം അനുസരിച്ച് കാണാനുള്ള സ്ഥലങ്ങൾ തരംതിരിക്കും. ഇതുകൂടാതെ യാത്ര ചെയ്യുന്ന വ്യക്തി തുണി അലക്കൽ, ടെലിഫോൺ ബില്ലുകൾ, പാനീയങ്ങൾ, വൈദ്യുതി, മദ്യം, റൂം സേവനം, ക്യാമറ ചാർജുകൾ, ടെലിഫോൺ കോളുകൾ തുടങ്ങിയവ ഉപയോഗിക്കുകയാണെങ്കിൽ ഇവരിൽ നിന്നും പ്രത്യേക ചാർജുകൾ ഈടാക്കും.

ആദ്യ ദിവസം വിനോദസഞ്ചാരികളെ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മറൈൻ ഡ്രൈവിൽ കൊണ്ടുപോയി ഒരു മണിക്കൂർ ബോട്ട് സവാരി (Self Payment)ആസ്വദിക്കും. ഇതിനുശേഷം രാത്രിയിൽ നിങ്ങൾക്ക് ഹോട്ടലിൽ വിശ്രമിക്കാനുള്ള സൗകര്യം ലഭിക്കും. ഈ സമയത്ത് അത്താഴവും ലഭിക്കും.

ഇതിനുശേഷം നിങ്ങൾ റോഡ് മാർഗം മുന്നാറിലേക്ക് (Munnar)  പോകും. ഇവിടെ മറ്റൊരു ഹോട്ടലിൽ താമസിക്കും. ഉച്ചകഴിഞ്ഞ് നിങ്ങളെ ടീ മ്യൂസിയത്തിലേക്ക് കൊണ്ടുപോകും. 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വിവരണത്തിലൂടെ മുന്നാറിന്റെ ചരിത്രത്തെക്കുറിച്ച് പറഞ്ഞുതരും. പിന്നീട് മെട്ടുപെട്ടി ഡാമിലേക്കും എക്കോ പോയിന്റിലേക്കും ഒരു സന്ദർശനം നടത്തും. രാത്രിയിൽ നിങ്ങളെ ഹോട്ടലിൽ എത്തിക്കും. ശേഷം മൂന്നാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം മുന്നാറിന്റെ പ്രാദേശിക കാഴ്ചകൾ കാണാൻ കൊണ്ടുപോകും. ആൻ വൈകുന്നേരം മുന്നാർ ടൌണിൽ ഷോപ്പിംഗിനായി നിങ്ങൾക്ക് സമയം ചെലവഴിക്കാം. ശേഷം രാത്രിയിൽ ഹോട്ടലിൽ താമസിച്ചു വിശ്രമിക്കാം. 

പ്രഭാതഭക്ഷണത്തിന് ശേഷം നാലാം ദിവസം നിങ്ങളെ റോഡ് മാർഗം തേക്കടിയിലേക്ക് കൊണ്ടുപോകും. ഇവിടെ എത്തുമ്പോൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. ഉച്ചകഴിഞ്ഞ് നിങ്ങളെ പെരിയാർ വന്യജീവി സങ്കേതത്തിലെ തടാകത്തിലേക്ക് (At On Cost)  ബോട്ട് യാത്രയ്ക്ക് കൊണ്ടുപോകും. ഇവിടെ നിങ്ങൾ ബോട്ടിൽ കാടിലൂടെയുള്ള യാത്രയുടെ ആവേശകരമായ നിമിഷം ആസ്വദിക്കും.

തേക്കടി

പ്രഭാതഭക്ഷണത്തിന് ശേഷം നാലാം ദിവസം നിങ്ങളെ റോഡ് മാർഗം തേക്കടിയിലേക്ക് കൊണ്ടുപോകും. ഇവിടെ എത്തുമ്പോൾ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. ഉച്ചകഴിഞ്ഞ് നിങ്ങളെ പെരിയാർ വന്യജീവി സങ്കേതത്തിലെ തടാകത്തിലേക്ക് (At On Cost)  ബോട്ട് യാത്രയ്ക്ക് കൊണ്ടുപോകും. ഇവിടെ നിങ്ങൾ ബോട്ടിൽ കാടിലൂടെയുള്ള യാത്രയുടെ ആവേശകരമായ നിമിഷം ആസ്വദിക്കും.

പ്രഭാതഭക്ഷണത്തിന് ശേഷം അഞ്ചാം ദിവസം നിങ്ങളെ കുമരകത്തിലേക്ക്  കൊണ്ടുപോകും. ഇവിടെ നിങ്ങൾക്ക് ഹൗസ്ബോട്ടിൽ താമസിക്കാനുള്ള അവസരം ലഭിക്കും. കുമരകം സ്ഥിതിചെയ്യുന്ന മനോഹരമായ വേമ്പനാട് തടാകത്തിന്റെ ഹൃദയഭാഗത്തിലൂടെ നിങ്ങളെ ചുറ്റിക്കറക്കും. ഇവിടെ നിങ്ങൾക്ക് അത്താഴത്തിനുള്ള സൗകര്യവും ലഭിക്കും. ഹൗസ്ബോട്ടിൽ വിളമ്പുന്ന ഭക്ഷണം കേരളത്തിന്റെ പരമ്പരാഗത ശൈലിയിലാണ് തയ്യാറാക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link