Yoghurt: യോഗർട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇക്കാര്യങ്ങൾ അറിയാം
ശീതീകരിച്ച യോഗർട്ട് കഴിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
യോഗർട്ടിൽ പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
യോഗർട്ടിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.
കുടലിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും യോഗർട്ട് മികച്ചതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാനും യോഗർട്ട് മികച്ചതാണെന്ന് ഗവേഷണങ്ങളിൽ വ്യക്തമാക്കുന്നു.
യോഗർട്ടിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൊഴുപ്പ് കത്തിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.