Signs of Crow: കാക്ക വീട്ടില്‍ വരുന്നത് ശുഭമോ, അതോ അശുഭമോ?
ശകുന ശാസ്ത്രമനുസരിച്ച് (Shakun Shastra) കാക്കകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. അതായത്, കാക്കകൾക്ക് ഭാവി കാണാനുള്ള അത്ഭുതകരമായ ശക്തി പ്രകൃതി നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് അവ വരാനിരിക്കുന്ന സമയം മുൻകൂട്ടി കാണുകയും അതിനെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ വീട്ടിലെത്തുകയും ചെയ്യുന്നത്...!! ശകുന ശാസ്ത്ര പ്രകാരം വീടിന്‍റെ മേൽക്കൂരയിലോ പരിസരത്തോ കാക്കകൾ വരുന്നത് മംഗളകരമായി കണക്കാക്കുന്നു. കാക്കയുമായി ബന്ധപ്പെട്ട ചില അടയാളങ്ങളും അതിന്‍റെ അര്‍ത്ഥവും അറിയാം.
ശകുന ശാസ്ത്രമനുസരിച്ച് (Shakun Shastra) ഒരു കാക്ക പാത്രത്തിൽനിന്നും വെള്ളം കുടിക്കുന്നത് നിങ്ങൾ കണ്ടാൽ, അത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. അതിനർത്ഥം നിങ്ങൾക്ക് സമീപഭാവിയിൽ പണം ലഭിക്കാന്‍ പോകുന്നു അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തില്‍ മികച്ച വിജയം നേടാൻ പോകുന്നു എന്നാണ്.
കാക്കക്കൂട്ടം വീടുകളുടെ മുകളിൽ കയറി ബഹളം വയ്ക്കുന്നതോ പരസ്പരം വഴക്കിടുന്നതോ ആയ ദൃശ്യങ്ങൾ നിങ്ങൾ പലതവണ കണ്ടിട്ടുണ്ടാകും. ശകുന ശാസ്ത്ര പ്രകാരം ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിനർത്ഥം ആ വീടിന്‍റെ ഉടമ ഉടൻ തന്നെ കുഴപ്പങ്ങൾ നേരിടാൻ പോകുന്നു എന്നാണ്. ആ വ്യക്തി ഒന്നുകിൽ സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിപ്പോകും അല്ലെങ്കിൽ വീട്ടിൽ കലഹം ഉണ്ടാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പുലർച്ചെ ഒരു കാക്ക പറന്നുവന്ന് ആരുടെയെങ്കിലും കാലിൽ സ്പര്‍ശിച്ചാല്‍ അത് വലിയ ഐശ്വര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. സമൂഹത്തിൽ ആ വ്യക്തിയുടെ അന്തസ്സ് വര്‍ദ്ധിക്കുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇതോടൊപ്പം, ആ വ്യക്തിയുടെ മോശം സമയം അവസാനിക്കാന്‍ പോകുന്നു എന്നും ഇത് സൂചിപ്പിക്കുന്നു.
കാക്ക ഭക്ഷണം കൊത്തിയെടുത്ത് ഇരിക്കുകയോ പറക്കുകയോ ചെയ്യുന്നത് നിങ്ങൾ കണ്ടാൽ, അതും വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ശകുന ശാസ്ത്ര പ്രകാരം, ഇങ്ങനെ കാക്കകളെ കാണുന്നത് നിങ്ങളുടെ വലിയ ആഗ്രഹങ്ങളിൽ ചിലത് ഉടൻ പൂർത്തീകരിക്കാൻ പോകുന്നു എന്നതിന്‍റെ സൂചനയാണ്.
കാക്ക നിങ്ങളുടെ വീടിന്‍റെ പരിസരത്ത് വന്ന് കരഞ്ഞാല്‍ അതിഥി വരാൻ പോകുന്നു എന്നാണ് അതിന്‍റെ അര്‍ത്ഥമെന്ന് എല്ലാവര്‍ക്കും അറിയാം. കാക്ക ലക്ഷ്മിദേവിയുടെ വരവിനെ സൂചിപ്പിക്കുന്നു. കാക്കയുടെ പെരുമാറ്റത്തില്‍ നിന്നും വീട്ടിൽ സമ്പത്ത്, ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാന്‍ സാധിക്കും.