ഇസ്കോൺ ബ്ര​​​ഹ്മോത്സവം; ലോകത്തിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്തു

Mon, 30 Jan 2023-2:42 pm,

ആറാമത് ബ്രഹ്മോത്സവമാണ് മൂന്ന് ദിവസം നീണ്ട ആഘോഷമായി സംഘടിപ്പിച്ചത്. ജനുവരി 27, 28, 29 തിയതികളിൽ പള്ളിച്ചൽ ശ്രീ ശ്രീകൃഷ്ണ ബലരാമ ക്ഷേത്രത്തിൽ വച്ചാണ് ബ്രഹ്മോത്സവം ആഘോഷിച്ചത്. 

 

മം​ഗള കർമ്മത്തിൽ പൂജനീയ സന്യാസിമാരായ ജപ്പാനിൽ നിന്നുള്ള ഭാനു സ്വാമി മഹാരാജും തമിഴ്നാട്ടിൽ നിന്നെത്തിയ ഭക്തി വിനോദ് മഹാരാജും ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ നിതായ് പ്രിയ പ്രഭുവും പങ്കെടുത്തു. 

 

സനാതന ധർമ്മത്തെക്കുറിച്ചുള്ള ആത്മീയ പ്രഭാഷണങ്ങളും ഹരിനാമ സങ്കീർത്തനവും ലോക ഐശ്വര്യത്തിനായി യാ​ഗം, അഭിഷേകം, ആയിരം കിലോ പൂക്കളാൽ പുഷ്പാഭിഷേകം എന്നിവയും നടത്തി.

 

ആയിരത്തിലധികം ഭക്തർക്ക് അന്നദാനവും നടത്തി. 

 

സനാതന ധർമ്മത്തെക്കുറിച്ചുള്ള പുസ്തകങ്ങളും വിതരണം ചെയ്തു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link