ISL 2020-21 : ലീഗ് ചരിത്രത്തിൽ ആദ്യമായി ഒരു Indian Coach ന്റെ കീഴിൽ ഒരു ടീം Play Off ൽ, ആരാണ് Northeast United ന്റെ മാനേജർ Khalid Jamil
കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എല്ലാവർക്കും അറിയാം. അതുപോലെ അവരുടെ കോച്ചിനെ ഒന്ന് ശ്രദ്ധിച്ചും കാണുമല്ലോ. കുവൈത്ത് പ്രവാസിയുടെ മകനായി ജനിച്ച ഖാലിദ് ജാമിൽ തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നതും കുവൈത്തിൽ നിന്ന് തന്നെയായിരുന്നു. ഫ്രഞ്ച് ടീമിന്റെ എക്കാലത്തെയും മികച്ച് കോച്ചുമാരിൽ ഒരാളായിരുന്ന മിച്ചെൽ പ്ലാറ്റിനിയുടെ അണ്ടർ 14 ക്യാമ്പിൽ കുവൈത്തിൽ വെച്ച് ജാമിലിനെയും തെരഞ്ഞെടുത്തിരിന്നു. തുടർന്ന് പ്ലാറ്റിനിയുടെ പ്രിയപ്പെട്ട കളിക്കരനാകുകയും ചെയ്തു.
നല്ലൊരു തുടക്കം ലഭിച്ചെങ്കിലും ഫുട്ബോൾ കരിയറിൽ ഖാലിദ് ജാമിലന് വേണ്ടത്ര രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. കുവൈത്തിലായിരുന്നെങ്കിലും ജാമിൽ ഇന്ത്യക്ക് വേണ്ടി തന്നയായിരുന്നു കളിച്ചിരുന്നുത്. ക്ലബ് കരിയറിൽ വമ്പൻ ക്ലബുകൾ ജാമിലനെ തേടി മുന്നോട്ട് വന്നെങ്കിലും അവയൊക്കെ നിരസിച്ച് മഹേന്ദ്ര യുണൈറ്റഡിനൊപ്പം ചേർന്നും. എന്നാലും പ്രതീക്ഷിക്ക തക്കതുമായ ഒന്നും ജാമിലിന് പുറത്തെടുക്കാൻ സാധിച്ചില്ല. കൂടെ പരിക്കും.
ഫുട്ബോൾ താരമായി തിളങ്ങാൻ ജാമിലാനായിലെങ്കിൽ ഒരു മാനേജർ എന്ന പേരിൽ നേട്ടങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ഏറ്റവും ചെറിയ ടീമിനെ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് മികച്ച് ടീമാക്കി ഉയർത്തുന്ന ജാമിലിനെ മാനേജർ എന്ന കഴിവിനെ ആദ്യം അറിഞ്ഞത് ഐ ലീഗിസെ മുംബൈ എഫ്സിയാണ്. 2009ൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച മുംബൈ എഫ്സിയുടെ മാനേജറായി ചുമതല എൽക്കുകയായിരുന്നു.
ചെറിയ ടീമായിരുന്ന മുംബൈ എഫിസയെ ഐ ലീഗിൽ ആറാം സ്ഥാനം വരെ എത്തിച്ചാണ് ജാമിൽ തന്റെ മാനേജിങ് കഴിവിനെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് കാണിച്ച് കൊടുക്കുന്നത്. പിന്നീട് ഐസോൾ എഫ്സിയെ എത്തിയ ജാമിൽ ആദ്യമായി ഒരു നോർത്ത് ഈസ്റ്റ് ടീമിന് ഐ ലീഗ് കപ്പും നേടി കൊടുത്തും. പിന്നീട് ഇസ്റ്റ് ബംഗാൾ മോഹൻ ബഗാൻ ശേഷം നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് അക്കാദമിയുടെ തലവനുമായി
ഐഎസ്എൽ 2020-21 സീസണിലേക്ക് നിയമച്ച് നോർത്ത് ഈസ്റ്റിന്റെ കോച്ച് ജെറാർഡ് നസിനെ പുറത്താക്കിയതിന് ശേഷം ജാമിൽ ഇടക്കാല കോച്ചായി ചുമതല ഏറ്റെടുക്കുകയായിരുന്നു. ജാമിലിന്റെ കീഴിൽ തുടർച്ചയായി 9 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫിലേക്ക് കടക്കുന്നത്