Janhvi Kapoor: ബ്ലാക്ക് ലെതര്‍ ഗൗണില്‍ ജാൻവി കപൂർ, ഗ്ലാം ക്വീൻ ചിത്രങ്ങള്‍ വൈറല്‍
വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ജാൻവി കപൂർ ബോളിവുഡ് സിനിമാലോകത്തിന്‍റെ മുന്‍ നിരയില്‍ ഇടം നേടിയത്. ജാൻവി കപൂർ തന്‍റെ സൗന്ദര്യവും അഭിനയ ചാതുരിയും കൊണ്ട് ബോളിവുഡില്‍ മായാജാലം സൃഷ്ടിച്ചിരിയ്ക്കുകയാണ്.
ബോളിവുഡിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് ജാൻവി കപൂർ. താരത്തിന്‍റെ fashion statemets ബോളിവുഡ് സിനിമാ ലോകത്ത് എന്നും ചര്‍ച്ചാ വിഷയമാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ജാൻവി കപൂർ. തന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
സെക്വിൻസും ഷിമ്മറും ഒഴിവാക്കി ഇത്തവണ ജാൻവി കപൂർ മനീഷ് മൽഹോത്രയുടെ ബോൾഡ് ഫിഗർ ഹഗ്ഗിംഗ് ലെതർ ഗൗണ്‍ ആണ് ധരിച്ചത്.
മനീഷ് മൽഹോത്രയുടെ ബ്ലാക്ക് ബോഡികോണ്‍ ലെതർ ഗൗണില്‍ താരം വളരെ ആകര്‍ഷകയായി കാണപ്പെട്ടു. ഗ്ലാമറസ് ഫോട്ടോകൾ കാണാം