Janhvi Kapoor: സാരി സ്റ്റൈൽ ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ ജാൻവി കപൂർ
ബീജ് നിറത്തിൽ ജോർജറ്റ് ഫാബ്രിക്കിൽ ഡിസൈൻ ചെയ്ത മനോഹരമായ വസ്ത്രമാണ് ജാൻവി ധരിച്ചിരിക്കുന്നത്.
പ്രശസ്ത ഡിസൈനർ തരുൺ തഹിലിയാനിയാണ് ബ്രൗൺ സാരി ഗൗൺ രൂപകൽപ്പന ചെയ്തത്.
ഡീപ് വി സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈനുള്ള കോർസെറ്റ്-സ്റ്റൈൽ ബ്ലൗസ് സാരിക്ക് കൂടുതൽ ചാരുത നൽകി.
വലിയ ചോക്കർ നെക്ലേസ് ആണ് താരം വസ്ത്രത്തിനൊപ്പം ധരിക്കാൻ തിരഞ്ഞെടുത്തത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സാവ്‌ലീൻ കൗർ മഞ്ചന്ദയാണ് താരത്തിന്റെ കിടിലൻ ലുക്കിന് പിന്നിൽ.
ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്.