Aparna Jeeva photos: മെയ്ഡ് ഫോര്‍ ഈച്ച് അദര്‍; അപര്‍ണയുടെയും ജീവയുടെയും റൊമാന്റിക് ചിത്രങ്ങള്‍
കഴിഞ്ഞ എട്ട് വർഷമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് അപർണയും ജീവയും.
പുതുതലമുറയിലെ ദമ്പതിമാർക്ക് അസൂയ തോന്നിപ്പിക്കും വിധമാണ് ജീവിയുടെയും അപർണയുടെയും ജീവിതം.
എല്ലാ കാര്യങ്ങളിലും പരസ്‌പരം പിന്തുണ നൽകികൊണ്ടാണ് ഇരുവരും മുന്നോട്ട് പോകുന്നത്.
ഭാര്യ-ഭർതൃ ബന്ധം എന്നതിലുപരിയായി അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇവർ നിൽക്കുന്നത്.
യാത്രാ ചിത്രങ്ങളും റൊമാൻ്റിക് ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
ജീവയുടെയും അപർണയുടെയും ഇന്റിമേറ്റ് ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.
ഇരുവരുടെയും ഇന്റിമേറ്റ് ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ടെങ്കിലും ഇതിനെ വിമര്‍ശിക്കുന്നവരും ഏറെയാണ്.
പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണെങ്കിലും ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് കുറവൊന്നുമുണ്ടാകാറില്ല.