RRB exams 2020: Isolated and Ministerial വിഭാഗങ്ങളിലെ പരീക്ഷകളുടെ Answer Key എങ്ങനെ Download ചെയ്യാം?
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഐസൊലേറ്റഡ് & മിനിസ്റ്റീരിയൽ വിഭാഗങ്ങളിലെ റിക്രൂട്മെന്റ് പരീക്ഷകളുടെ ആൻസർ കീ പുറത്ത് വിട്ടു. ഫെബ്രുവരി 22 നാണ് ആൻസർ കീ റിലീസ് ചെയ്‌തത്. ഫെബ്രുവരി 28 വരെ ആർആർബി വെബ്സൈറ്റുകളിൽ നിന്ന് ആൻസർ കീ എടുക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഫെബ്രുവരി 28 വൈകിട്ട് 6 മണിവരെ മാത്രമാകും ആൻസർ കീ ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. 2020 ഡിസംബർ 15 മുതൽ 18 വരെയുള്ള തീയതികളിലാണ് പരീക്ഷ നടത്തിയത്. ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Step 1: നിങ്ങൾ ഏത് സംസ്ഥാനത്തിന്റെ റിക്രൂട്ട്മെന്റ് പരീക്ഷയാണോ എഴുതിയിരിക്കുന്നത്. ആ റീജിയണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോകുക.
Step 2: വെബ്‌സൈറ്റിൽ കയറി കഴിഞ്ഞാൽ നിങ്ങൾക്ക് "Download Answer Sheet" എന്നൊരു ലിങ്ക് കാണാൻ സാധിക്കും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Step 3: "Download Answer Sheet" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ആൻസർ കീ ലഭിക്കും. പിഡിഎഫ് ഫയൽ ആയി ആണ് ആൻസർ കീ ലഭിക്കുന്നത്.
Step 4: പിഡിഎഫ് ഫയൽ ഡൗൺലോഡ് ചെയ്‌ത് കഴിഞ്ഞ് ഫൈലിൽ തന്നെയുള്ള പ്രിൻറർ സൈനിൽ ക്ലിക്ക് ചെയ്തോ Ctrl +P കൊടുത്തോ നിങ്ങളുടെ ആൻസർ കീ പ്രിന്റ് എടുത്ത് സൂക്ഷിക്കാൻ സാധിക്കും.