John Abraham and Priya Runchal: ബോളിവുഡ് നടികളെ പിന്നിലാക്കും ജോൺ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാൽ

Mon, 04 Mar 2024-10:04 pm,
Priya Runchal

ജോണ്‍ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാൽ എന്താണ് ചെയ്യുന്നതെന്ന് ആരാധകർക്ക് പോലും അറിയില്ല. പ്രിയ രുഞ്ചൽ തന്‍റെ മേഖലയിൽ വളരെ വിദഗ്ദ്ധയാണ് എന്ന് മാത്രമല്ല, സൗന്ദര്യത്തിന്‍റെ കാര്യത്തിലും അവര്‍  എല്ലാവരെയും പിന്നിലാക്കുന്നു. 

 

John Abraham and wife Priya Runchal

ഫിനാൻഷ്യൽ അനലിസ്റ്റും ബാങ്കറുമാണ് ജോണ്‍ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാൽ. ജോൺ എബ്രഹാമിനൊപ്പം പൊതുപരിപാടികളിൽ അപൂർവമായേ ഇവരെ കാണാറുള്ളൂ, അതിനാൽ ആരാധകർക്ക് അവരെക്കുറിച്ച് കൂടുതൽ അറിയില്ല. പ്രിയയുടെ ഇൻസ്റ്റാഗ്രാം നോക്കുമ്പോൾ ഫിറ്റ്‌നസും വ്യായാമവും അവര്‍ക്ക് ഇഷ്ടമാണെന്ന് വ്യക്തമാകും. 

 

John and Priya Runchal

2014 ജനുവരി മൂന്നിനാണ് ജോൺ എബ്രഹാമും പ്രിയ രുഞ്ചാലും വിവാഹിതരായത്. ലോസ് ഏഞ്ചൽസിൽ വച്ചാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അതേസമയം, വളരെ അടുത്ത ആളുകളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. 

 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്  ജോൺ എബ്രഹാമിന്‍റെ ഭാര്യ പ്രിയ രുഞ്ചാലിന്. സിനിമാ ലോകത്ത് നിന്നുള്ള ആളല്ല എന്നിരുന്നാലും ഫാഷന്‍റെയും സ്റ്റൈലിന്‍റെയും കാര്യത്തില്‍ അവര്‍ എല്ലാവരെയും പിന്നിലാക്കും. 

അടുത്തിടെ രാധികയുടെയും അനന്തിന്‍റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link