Guru Gochar 2022: വ്യാഴ സംക്രമണം: ഈ നാല് രാശിക്കാരുടെയും സാമ്പത്തിക നേട്ട വർധിക്കും

Wed, 28 Sep 2022-4:32 pm,

ഇടവം:  വ്യാഴം സംക്രമിക്കുന്ന കാലയളവിൽ ഇടവം രാശിക്കാർക്ക് വരുമാനവും സാമ്പത്തിക നേട്ടവും വർദ്ധിക്കും. ജോലിയിൽ വിജയം നേടാൻ കഴിയും. ഇടവം രാശിക്കാർക്ക് ബിസിനസിൽ ലാഭം നേടാം. ഈ രാശിക്കാർ വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ താൽപ്പര്യമുള്ളവരായിരിക്കും.

 

മിഥുനം: മിഥുനം രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കാൻ പോകുകയാണ്. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. ഈ സമയത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സംരംഭകർക്ക് ഓർഡറുകൾ നേടാനും നല്ല ലാഭം നേടാനും കഴിയും.

 

കർക്കടകം: കർക്കടക രാശിയുടെ ഭാ​ഗ്യം തെളിയാൻ പോകുന്നു. ജോലി ലഭിക്കും. ബിസിനസുകാർക്ക് ഒരു യാത്ര പോകേണ്ടതായി വരും. പോകുന്ന കാര്യത്തിൽ ലാഭം ലഭിക്കും. വിദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം നേടാം.

 

കുംഭം: വ്യാഴ സംക്രമണം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. കുംഭ രാശിക്കാർക്ക് പണം ലഭിക്കാൻ അവസരമുണ്ടാകും. അതേ സമയം ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. അധ്യപനം, മാർക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം നല്ലതായിരിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link