Jupiter transit 2024: വ്യാഴം അനുഗ്രഹം ചൊരിയുന്നു; ഈ 5 രാശിക്കാർക്ക് ഇനി നേട്ടങ്ങളുടെ ഘോഷയാത്ര!
മെയ് ഒന്നിന് വ്യാഴം ഇടവം രാശിയിലേക്കും അതിനുമുമ്പ് ഏപ്രിൽ 17-ന് ഉച്ചകഴിഞ്ഞ് 2.57-ന് കാർത്തിക നക്ഷത്രത്തിലേക്കും കടക്കുന്നതിനാൽ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. അത്തരത്തിൽ മികച്ച ഫലപ്രാപ്തിയുണ്ടാകുന്ന 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
മേടം രാശി: വ്യാഴത്തിന്റെ കാർത്തിക നക്ഷത്രത്തിലുള്ള സംക്രമണം മേടം രാശിക്കാർക്ക് ഏറെ ഗുണകരമാണ്. ബിസിനസിലും തൊഴിൽ രംഗത്തും ഇവർ തൊട്ടതെല്ലാം പൊന്നാക്കും. ബിസിനസിൽ നിന്ന് മികച്ച ലാഭം ലഭിക്കുമ്പോൾ തൊഴിൽ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ഉൾപ്പെടെ ലഭിക്കാനാണ് സാധ്യത. സർക്കാർ ജീവനക്കാർക്കും ഇത് നല്ല സമയമാണ്. പ്രണയ ബന്ധങ്ങളിലും ഭാഗ്യം ഈ രാശിക്കാർക്കൊപ്പം ഉണ്ടാകും. പ്രണയ ബന്ധങ്ങളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ അവ ഉടൻ തന്നെ നീങ്ങും. കുട്ടികൾ പഠനത്തിൽ ഒന്നാമതായിരിക്കും.
മിഥുനം രാശി: ഈ രാശിക്കാർക്ക് വ്യാഴ സംക്രമം അനുകൂല ഫലങ്ങൾ നൽകും. അവിവാഹിതർക്ക് വിവാഹം കഴിക്കാൻ ഏറെ അനുകൂലമായ സമയമാണിത്. വിവാഹിതരുടെ ദാമ്പത്യ ജീവിതം കൂടുതൽ ദൃഢമാകും. നിങ്ങളും പങ്കാളിയും തമ്മിലുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാകും. സമൂഹത്തിൽ വിലയും ബഹുമാനവും വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. സംരംഭകർക്ക് നല്ല സമയമാണ്.
കർക്കടകം രാശി: വ്യാഴത്തിൻ്റെ അനുഗ്രഹം കൊണ്ട് കർക്കടകം രാശിക്കാർക്ക് മികച്ച നേട്ടമുണ്ടാകും. രാഷ്ട്രീയവുമായോ സർക്കാർ മേഖലയുമായോ ബന്ധപ്പെട്ടവർക്ക് അനുകൂലമായ സമയമാണിത്. ജോലി സ്ഥലത്ത് അന്തരീക്ഷം അനുകൂലമായിരിക്കും. നിക്ഷേപകർക്കും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും നല്ല സമയമാണ്. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. കടബാധ്യതകൾ നീങ്ങും. കുടുംബാന്തരീക്ഷവും മെച്ചപ്പെടും.
ചിങ്ങം രാശി: വ്യാഴത്തിൻ്റെ സംക്രമം ചിങ്ങം രാശിക്കാർക്ക് ഗുണകരമാണ്. തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുടെ ഘോഷയാത്രയാണ് വരാനിരിക്കുന്നത്. പുതിയ ബിസിനസ്സ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഈ സമയത്ത് ലാഭം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അവർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. നിക്ഷേപകർക്കും നല്ല സമയമാണ്.
ധനു രാശി: ആഗ്രഹ സഫലീകരണം, സന്താനഭാഗ്യം, സാമ്പത്തിക നേട്ടം എന്നിവയാണ് ധനുരാശിക്കാരെ കാത്തിരിക്കുന്നത്. വ്യാഴ സംക്രമണത്തിലൂടെ ധനുരാശിക്കാരുടെ വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ പുതിയ പങ്കാളിത്തത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിലൂടെ ഭാവി സുരക്ഷിതമായി തീരും. അവിവാഹിതർക്ക് വിവാഹം കഴിക്കാൻ അനുയോജ്യമായ സമയമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)