Jupiter Transit: ലക്ഷ്മി ദേവി ഈ 3 രാശിക്കാരെ സമ്പന്നരാക്കും, 2024 വരെ എന്നും സുഖ സമൃദ്ധി!!

Wed, 06 Sep 2023-4:37 pm,

വ്യാഴം ഇപ്പോൾ മേടം രാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്.  2024 വരെ മേടം രാശിയില്‍ തുടരും. അത്തരമൊരു സാഹചര്യത്തിൽ, ഈ സംക്രമണം ശുഭകരമായ ഫലമുണ്ടാക്കുന്ന ചില രാശിചിഹ്നങ്ങളുണ്ട്. ഈ രാശിക്കാര്‍  2024 വരെ സുഖ സമൃദ്ധിയില്‍ ജീവിക്കും. ഈ രാശിക്കാര്‍ക്ക് വ്യാഴത്തിന്‍റെ സ്വാധീനത്താൽ പ്രത്യേക ശുഭഫലങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം...  

 

കര്‍ക്കിടകം രാശി ( Cancer Zodiac Sign) 

2024 വരെ മേടം രാശിയില്‍ വ്യാഴത്തിന്‍റെ സംക്രമണം കർക്കിടക രാശിക്കാർക്ക് വളരെ അനുകൂല സമയമായിരിയ്ക്കും. വ്യാഴത്തിന്‍റെ ഈ സംക്രമണം കര്‍ക്കിടം രാശിയുടെ കര്‍മ്മഭാവത്തിൽ നടക്കും. ആ സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് തൊഴില്‍  രംഗത്ത് മികച്ച വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് ഈ  രാശിക്കാരുടെ ജോലി വിലമതിക്കപ്പെടും. നിങ്ങൾക്ക് ഏറെ ബഹുമാനം ലഭിക്കും. തൊഴിൽ രഹിതർക്ക് പുരോഗതി ലഭിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ശുഭസൂചനകൾ ലഭിക്കും. ഈ സമയം ബിസിനസുകാർക്ക് ഏറെ അനുകൂലമായിരിക്കും. 

ചിങ്ങം  രാശി (Leo Zodiac Sign)

ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്‍റെ സംക്രമണം ഏറെ ഗുണകരമാകുമെന്നാണ് ജ്യോതിഷം പറയുന്നത്.  ഈ രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്‍റെ സമയമാണ്. പ്രശസ്തിയും പ്രതാപവും വർദ്ധിക്കും. ഇതുകൂടാതെ, മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും. തീര്‍ഥയാത്ര പോകാം. ആത്മവിശ്വാസം വർദ്ധിക്കും. ചിലർക്ക് കരിയറിൽ ഉയര്‍ച്ച ലഭിക്കും. വിദേശപഠനത്തിന് പോകുന്ന വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link