Guru Margi 2022: വ്യാഴത്തിന്റെ രാശിമാറ്റം: ദീപാവലിക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

Thu, 06 Oct 2022-1:27 pm,

ഇടവം: മീനരാശിയിലെ വ്യാഴത്തിന്റെ സഞ്ചാരം മൂലം ഇടവം രാശിക്കാർക്ക് നല്ല കാലം തുടങ്ങുകയാണ്. ഇക്കൂട്ടരുടെ വരുമാനം വർധിക്കുകയും ചെയ്യും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ അവസരമുണ്ടാകും. ഈ കാലയളവിൽ പുതിയ ആളുകളെ ജീവിതത്തിൽ കണ്ടുമുട്ടും.

 

മിഥുനം: മിഥുന രാശിക്കാർക്ക് ഈ കാലയളവിൽ പുതിയ തൊഴിൽ അവസരം ലഭിക്കും. തൊഴിലിലും മറ്റും പുരോഗതി ഉണ്ടായേക്കാം. ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. ഇക്കൂട്ടർക്ക് ഇത് ഭാ​ഗ്യകാലമാണ്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാനും കഴിയും.

 

കർക്കടകം: കർക്കടക രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. തടസപ്പെട്ട ജോലികൾ പൂർത്തിയാക്കും. ബിസിനസിൽ നല്ല ലാഭവും ഒപ്പം വരുമാനവും ലഭിക്കും. വിദേശവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ നേട്ടമുണ്ടാകും. കൂടാതെ, ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി വിദേശയാത്ര നടത്തും.

 

കുംഭം: ഈ കാലയളവിൽ കുംഭം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കും. ജോലിസ്ഥലത്ത് അഭിനന്ദനം ഏറ്റുവാങ്ങും. വരുമാന സ്രോതസ്സുകൾ വർധിക്കും. ബിസിനസിൽ ലാഭം വർധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link