Jupiter Transit: ഇടവം രാശിയിലെ വ്യാഴ സംക്രമണം ഇവരെ സമ്പന്നരാക്കും; കരിയറിലും ഉയർച്ചയുണ്ടാകും

Thu, 18 Jul 2024-1:52 pm,

ഇടവം രാശിയിലുള്ള വ്യാഴത്തിന്റെ സംക്രമണം ചില രാശിക്കാർക്ക് ശുഭകരവും മറ്റുള്ളവർക്ക് അശുഭവുമാണ്. വരുന്ന 300 ദിവസത്തിനുള്ളിൽ ചില രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക്, ഇടവം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം വളരെ ഗുണം ചെയ്യും. ബിസിനസ്സ് മേഖലയിൽ നിങ്ങൾക്ക് വിദേശ ഡീലുകൾ ലഭിക്കും. ജീവിത പങ്കാളിയുമായി തുടരുന്ന പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷമുണ്ടാകും.

 

കന്നി: കന്നി രാശിക്കാർക്ക് വ്യാഴ സംക്രമണം ഗുണം ചെയ്യും. മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കാൻ സാധിക്കും. കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കും. സമൃദ്ധിയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. 

 

ഇടവം: ഇടവം രാശിക്കാർക്ക് ഈ സംക്രമണം ഏറെ പ്രയോജനകരമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചെലവുകളും വർദ്ധിച്ചേക്കാം. അതിനാൽ നിങ്ങളുടെ ബജറ്റിനെ കുറിച്ച് എപ്പോഴും ചിന്തയുണ്ടാകണം. പുതിയ ജോലിയുടെ ആരംഭിക്കാൻ ശുഭകരമായ സമയമാണ്. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link