Jupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം!
മേടം: മേടം രാശിക്കാർക്ക് വ്യാഴ സംക്രമണം അനുകൂലമാണ്. ഈ രാശിക്കാരുടെ കുടുംബാന്തരീക്ഷം മെച്ചപ്പെടും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. അവിവാഹിതരായവർക്ക് വിവാഹത്തിന് തയ്യാറെടുക്കാൻ ഏറെ അനുകൂലമായ സമയമാണിത്. സ്ഥാവര, ജംഗമ സ്വത്തുക്കൾ വാങ്ങും. സമൂഹത്തിൽ ബഹുമാനം വർധിക്കും.
ഇടവം: ഇടവം രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം അശുഭകരമായ ഫലങ്ങൾ നൽകും. സമൂഹത്തിൽ ഉണ്ടായിരുന്ന പേരിനും പ്രശസ്തിയ്ക്കും കോട്ടം തട്ടാൻ സാധ്യതയുണ്ട്. അതിനാൽ എന്ത് ചെയ്യുമ്പോഴും കരുതൽ വേണം. ബിസിനസിൽ പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ടാകും. ജോലി സംബന്ധമായ കാര്യങ്ങളിൽ അനാവശ്യമായ കാലതാമസം അനുഭവപ്പെടും. അമിതമായ ചെലവ് കാരണം സാമ്പത്തിക സ്ഥിതി ദുർബലമാകും.
മിഥുനം: മിഥുന രാശിക്കാർക്ക് വ്യാഴ സംക്രമം മൂലം പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും വേർപിരിയൽ ഉണ്ടാകാം. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാകും. അനാവശ്യ ചെലവുകൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ദുർബലമാകും. ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടും. ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
കർക്കടകം: കർക്കടക രാശിക്കാർക്ക് വ്യാഴ സംക്രമം അനുകൂലമായിരിക്കും. ഇതിൻ്റെ സ്വാധീനം മൂലം കർക്കടകം രാശിക്കാരുടെ ജനപ്രീതി ഉയരും. കൂടുതൽ പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ചെയ്യുന്ന എല്ലാ ജോലികളിലും വിജയിക്കും. വിവാഹത്തിനും ശുഭകാര്യങ്ങൾക്കും അവസരമുണ്ടാകും. ഒരു മകൻ്റെ ജനനം കുടുംബാന്തരീക്ഷം സന്തോഷകരമാക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ബിസിനസ്സിൽ പുരോഗതിയും ലാഭവും ഉണ്ടാകും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വ്യാഴ സംക്രമണം സങ്കീർണമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി ദുർബലമാകും. അനാവശ്യ സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. മാനഹാനി സംഭവിക്കും. മനസ്സ് വിഷമിക്കും. ജോലി സ്ഥലത്ത് പരാജയം ഉണ്ടാകും.
കന്നി: ഗുരു സംക്രമണം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. ഇതിൻ്റെ സ്വാധീനത്താൽ സമ്പത്ത് വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. സാമ്പത്തിക പദ്ധതികൾ വിജയിക്കും. ഓഫീസിൽ സ്ഥാനക്കയറ്റം ഉണ്ടാകും. സർക്കാരിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. യാത്രകൾ ചെയ്യാനുള്ള സാധ്യതയുണ്ട്. മാനസികമായി സന്തോഷം ഉണ്ടാകുന്ന സമയമാണ് വരാനിരിക്കുന്നത്.
തുലാം: തുലാം രാശിക്കാർക്ക് മെയ് 1 മുതൽ പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം. കോടതി വ്യവഹാരങ്ങളിൽ പരാജയപ്പെടാൻ സാധ്യതയുണ്ട്. കള്ളന്മാരെ പേടിക്കണം. ഉപജീവനമാർഗം നഷ്ടപ്പെടാൻ പോലും സാധ്യതയുണ്ട്. ബിസിനസ്സിൽ തടസ്സങ്ങൾ ഉണ്ടാകും. ധനനഷ്ടം മൂലം സാമ്പത്തിക സ്ഥിതി ദുർബലമാകും.
വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് വ്യാഴ സംക്രമം അനുകൂലമാണ്. ഈ കാലയളവിൽ അവരുടെ പ്രശസ്തി വർദ്ധിക്കും. സാമ്പത്തികമായി വൻ ഉയർച്ച ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. എല്ലാ മേഖലകളിലും വിജയിക്കും. ബിസിനസ്സിൽ പുരോഗതിയും ലാഭവും ഉണ്ടാകും. ആഡംബര വസ്തുക്കൾ വാങ്ങും. വിവാഹം പോലെയുള്ള മംഗളകരമായ ചടങ്ങുകൾക്ക് വീട്ടിലെ അന്തരീക്ഷം പ്രസന്നമായിരിക്കും. മനസ്സ് സന്തോഷിക്കും. ശാരീരിക ആരോഗ്യം മികച്ചതായിരിക്കും.
ധനു: വ്യാഴത്തിൻ്റെ സംക്രമണം ധനു രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകും. ശാരീരിക അസ്വാസ്ഥ്യം മൂലം മനസ്സ് ദുഃഖിക്കും. പണത്തിൻ്റെ അഭാവം വിഷാദത്തിന് കാരണമാകും. സർക്കാർ ഉദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. ജോലിയിൽ പരാജയം ഉണ്ടാകും. കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ശത്രുതയുണ്ടാകും.
മകരം: വ്യാഴ സംക്രമം മകരം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ കാലയളവിൽ മകരം രാശിക്കാരുടെ സന്തോഷം വർദ്ധിക്കും. എല്ലാ ജോലികളിലും ഇവർ വിജയിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും.
കുംഭം: കുംഭ രാശിക്കാർക്ക് വ്യാഴ സംക്രമം അത്ര അനുകൂലമായിരിക്കില്ല. മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കഷ്ടപ്പാടുകൾ ഉണ്ടാക്കും. ധനനഷ്ടം മൂലം സാമ്പത്തിക സ്ഥിതി ദുർബലമാകും. അനന്തരാവകാശം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷം കുറയും.
മീനം: വ്യാഴ സംക്രമത്തിൻ്റെ സ്വാധീനം മീനരാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കും. കുടുംബാംഗങ്ങൾക്കിടയിൽ കലഹങ്ങൾ ഉണ്ടാകാം. അസുഖം വരും. ജോലിയിൽ പരാജയം ഉണ്ടാകും. ഉപജീവനമാർഗം നഷ്ടപ്പെടും. ബിസിനസ്സിൽ തടസ്സങ്ങൾ ഉണ്ടാകും. ധനനഷ്ടം മൂലം സാമ്പത്തിക സ്ഥിതി ദുർബലമാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)