Malayalam Astrology: ഇവർക്കിനി നേട്ടങ്ങളുടെ പെരുമഴ, വർഷങ്ങൾക്ക് ശേഷം അപൂർവ്വ സംയോഗം

Wed, 17 Apr 2024-6:21 am,

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളെ ബാധിക്കുന്ന ഒന്നാണ്.  ചിലർക്ക്  ഇതുവഴി ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും. ചിലർക്ക് എന്നാൽ നേട്ടങ്ങളും കൈവരാം. ജ്യോതിഷ  പ്രകാരം  വ്യാഴവും ശുക്രനും വൃഷഭരാശിയിൽ പ്രവേശിക്കാൻ പോവുകയാണ്.

ഇത് വർഷങ്ങൾക്ക് ശേഷം സംഭവിക്കാൻ പോകുന്ന അപൂർവ്വ സംയോഗങ്ങളിൽ ഒന്നാണ്. ഇത് മൂന്ന് രാശിക്കാർക്ക് ശുഭകരമായിരിക്കും. ഇവർക്ക്  പണവും പുരോഗതിയും ലഭിക്കും. ആർക്കൊക്കെയാണ് ഇതിലൂട ഗുണം കൈവരുന്നതെന്ന് നോക്കാം

വ്യാഴ-ശുക്ര സംയോഗം മേടം രാശിക്കാർക്ക് ഗുണകരമായിരിക്കും. തൊഴിൽ മേഖലയിൽ മേടം രാശിക്കാർക്ക് പുരോഗതി ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുള്ള സമയമാണിത്. ജോലി ചെയ്യുന്നവർക്ക് മികച്ച കാലമായിരിക്കാം ഇത്, ചിലപ്പോൾ ശമ്പള വർദ്ധന നിങ്ങൾക്ക് ലഭിച്ചേക്കാം.  ബിസിനസുകാർക്കും സമയം നല്ലതായിരിക്കും.

 

ഇടവം രാശിക്കാർക്ക് ഈ ഗ്രഹങ്ങളുടെ ഐക്യം മികച്ചതായിരിക്കും. കുടുംബ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. ജോലിസ്ഥലത്ത് പുരോഗതിക്ക് സാധ്യതയുണ്ട്. തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം വർധിപ്പിക്കാം. വിവാഹിതരല്ലാത്തവർക്ക് കല്യാണം നടക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും. 

 

ചിങ്ങം രാശിക്കാർക്ക് തങ്ങളുടെ കരിയറിൽ മികച്ച വിജയം ലഭിക്കും. സമൂഹത്തിൽ ആദരവുണ്ടാകും.  സുഖ സൗകര്യങ്ങള്‍ വർധിക്കുന്ന കാലഘട്ടമാണിത്. ജോലിയിൽ ഭാഗ്യാനുഭവങ്ങളുണ്ടാവും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇത് മികച്ച കാലമാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം.  പങ്കാളിയിൽ നിന്ന്  പിന്തുണ ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link