Venus Transit: വെറും 8 ദിനങ്ങൾ കൂടി; ധനനേട്ടം, ജോലിയിൽ പുരോ​ഗതി, ശുക്രൻ ഇവർക്ക് നൽകും സൗഭാ​ഗ്യങ്ങൾ

Tue, 08 Oct 2024-8:46 pm,

8 ദിവസങ്ങൾക്ക് ശേഷം വിശാഖം നക്ഷത്രത്തിൽ നിന്നും ശുക്രന്‍ അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഒക്ടോബര്‍ 27വരെ ഇതേ നക്ഷത്രത്തിൽ തുടരും. ഏതൊക്കെ രാശികൾക്കാണ് ഇത് നേട്ടമെന്ന് നോക്കാം.

 

ചിങ്ങം - ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ കാലയളവിൽ ഇവർക്ക് ധനനേട്ടമുണ്ടാകും. ഇപ്പോൾ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ അവസാനിക്കും. സന്തോഷവും സമാധാനവുമുണ്ടാകും. കരിയറിലും നേട്ടമുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രകൾ ​ഗുണം ചെയ്യും. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 

 

കന്നി - കന്നി രാശിക്കാർക്ക് ശുക്രന്റെ നക്ഷത്രമാറ്റം ​ഗുണം ചെയ്യും. കരിയറിൽ വലിയ നേട്ടമുണ്ടാകും. പുതിയ ജോലിക്കുള്ള അവസരമുണ്ടാകും. ഈ രാശിക്കാർ ഈ കാലയളവിൽ അവരുടെ ലക്ഷ്യത്തിൽ എത്തിച്ചേരും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

 

ധനു - ധനു രാശിക്കാർക്ക് ജീവിതത്തില്‍ അപ്രതീക്ഷിതമായ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക നേട്ടവുമുണ്ടാകും. കരിയറിലും ഇവർക്ക് ഉയർച്ചയുണ്ടാകും. ജോലികള്‍ ഉത്തരവാദിത്തത്തോടെ കൃത്യസമയത്ത് ചെയ്തുതീര്‍ക്കാന്‍ കഴിയും. ബിസിനസുകാര്‍ പുതിയ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ഇടയുണ്ട്. ബിസിനസിൽ ലാഭമുണ്ടാക്കാനുള്ള അവസരമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link