Kajal Agarwal: സാരിയില്‍ തിളങ്ങി കാജല്‍ അഗര്‍വാള്‍, ചിത്രങ്ങള്‍ വൈറലാകുന്നു
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കാജൽ അഭിനയിച്ചത്. അതിന് ശേഷം ഇങ്ങോട്ട് കാജലിന്റെ വർഷങ്ങളായിരുന്നു. ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിൽ കാജൽ തുടക്കം കുറിച്ചത്.
പിന്നീട് തമിഴിലും അഭിനയിച്ചിട്ടുള്ള കാജൽ, വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരുള്ള താരമായി മാറി. രാജ മൗലി സംവിധാനം ചെയ്ത മഗധീരയാണ് കാജലിന്റെ സിനിമ ജീവിതം മാറ്റിമറിച്ചത്. അതിന് ശേഷം കൂടുതൽ നല്ല കഥാപാത്രങ്ങൾ കാജലിനെ തേടിയെത്തി. ആര്യ 2, ഡാർലിംഗ്, തുപ്പാക്കി, ജില്ല, മാരി, വിവേകം, മെർസൽ, സീത തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ കാജൽ അഭിനയിച്ചിട്ടുണ്ട്.
2020 ഒക്ടോബറിൽ ആയിരുന്നു കാജലിന്റെ വിവാഹം. ബിസിനസ് കാരനായ ഗൗതം കിച്ചിലുവാണ് താരത്തിന്റ ഭർത്താവ്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കാജൽ ഗർഭിണി യാണെന്നുള്ള ആ സന്തോഷ വാർത്ത തന്റെ ആരാധകരുമായി പങ്കുവച്ചത്.
സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് അന്ന് താരത്തിന് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്. ഇപ്പോഴിതാ അമ്മയാകാൻ പോകുന്ന ഓരോ നിമിഷവും എൻജോയ് ചെയ്യുകയാണ് താരം.
സാരിയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോസിൽ നിറവയറിൽ കൈപിടിച്ച് നിൽക്കുന്ന കാജലിനെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾക്ക് ഒപ്പം കാജൽ കുറിച്ചു. കുഞ്ഞു വാവയെ കാണാൻ കാത്തിരിക്കാനാവില്ലയെന്നാണ് കാജലിന്റെ അനിയത്തി നടി നിഷ അഗർവാൾ അവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.