Kalyani Priyadarshan: കല്യാണിയുടെ സ്പെഷ്യൽ ഫോട്ടോഷൂട്ട് വൈറലാകുന്നു
ദുൽഖറിന്റെ നായികയായി അഭിനയിച്ച വരനെ ആവശ്യമുണ്ടാണ് മലയാളത്തിലെ കല്യാണിയുടെ ആദ്യ സിനിമ. ഇപ്പോഴിതാ സിനിമയിൽ വന്നിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് കല്യാണി.
പ്രിയദർശന്റെ മകളുകൂടിയായ കല്യാണിക്ക് സിനിമയിൽ അഭിനയിക്കുക എന്നത് അത്ര പ്രയാസമായ ഒരു കാര്യമായിരുന്നില്ല. എന്നാൽ ഒരു താരപുത്രി എന്ന നിലയിൽ സ്ഥാനം നേടിയെടുക്കുക എന്ന് പറയുന്നത് എളുപ്പമായിരുന്നില്ല. പക്ഷേ തന്റെ അഭിനയ പ്രകടനങ്ങളിലൂടെ കല്യാണി അത് തെളിയിച്ചു.
അഞ്ച് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം കല്യാണി തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.