Kalyani Priyadarshan: എസ്റ്റേറ്റിൽ ജിപ്സിയിൽ കല്യാണി പ്രിയദർശൻ, ചിത്രങ്ങൾ കാണാം

Sat, 25 Sep 2021-7:47 pm,

റിലീസിനൊരുങ്ങുന്ന കല്യാണിയുടെ അടുത്ത ചിത്രം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയമാണ്. ഇത് കൂടാതെ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും നടിയെത്തുന്നുണ്ട്. 

തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറിയ കല്യാണി പ്രിയദർശന് നിരവധി അവസരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്

പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകൾ ആയ കല്യാണി പ്രിയദർശൻ ഹലോ എന്ന തെലുങ്കു ചിത്രത്തിലെ നായികാ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ചതിനുശേഷം ചിത്രലഹരി, രണരംഗം ഇനീ തെലുങ്കു ചിത്രങ്ങളിലും നായികാ വേഷം ചെയ്ത് ഇപ്പോൾ തെന്നിന്ത്യയിലെ പ്രശസ്ത നായികയായി മാറിയിരിക്കുകയാണ്. 

ശിവകാർത്തികേയന്റെ നായികാ വേഷത്തിൽ അഭിനയിച്ച ഹീറോ എന്ന തമിഴ് ചിത്രവും കല്യാണിക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു.

ചിമ്പു നായകനായ മാനാട്, മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡി എന്നീ ചിത്രങ്ങളും ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്.

അതിനിടയിൽ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഫോട്ടോസാണ് ശ്രദ്ധേയമാകുന്നത്. 

കൂർഗിലെ ഒരു എസ്‌റ്റേറ്റിൽ ജിപ്‌സിയിൽ റൈഡ് നടത്തുന്ന ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link