Kalyani Priyadarshan: റിയൽ ഓണം വിന്നർ ആര്? കല്യാണിയെന്ന് ആരാധകർ, ചിത്രങ്ങൾ കാണാം

Tue, 05 Sep 2023-7:18 pm,

ക്രിഷ് 3 (2013) എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായും ഇരുമുഗൻ (2016) എന്ന തമിഴ് ചിത്രത്തിന്റെ അസിസ്റ്റന്റ് ആർട്ട് ഡയറക്റ്ററായും പ്രവർത്തിച്ചു. ഇതിന് ശേഷം ഹലോ (2017) എന്ന ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് വന്നത്. 

ഹലോയിലെ കല്യാണിയുടെ പ്രകടനം തന്നെ ശ്രദ്ധേയമായി. നിരവധി പുരസ്കാരങ്ങളും കല്യാണിയെ തേടിയെത്തി. 

ഹലോയിലെ അഭിനയത്തിന് ദക്ഷിണേന്ത്യയിലെ മികച്ച നവാഗത നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡും തെലുങ്കിലെ മികച്ച നവാഗത നടിയ്ക്കുള്ള സീമ അവാർഡും കല്യാണിയ്ക്ക് ലഭിച്ചിരുന്നു. 

2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്. 

ടൊവിനോ തോമസിന്റെ നായികയായി എത്തിയ തല്ലുമാല എന്ന ചിത്രവും വൻ വിജയമായി മാറി. 

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലും കല്യാണി വേഷമിട്ടു. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link