Kalyani Priyadarshan: കളര്‍ഫുള്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായി കല്യാണി; കളറായിട്ടുണ്ടെന്ന് ആരാധകര്‍

Wed, 26 Jul 2023-7:57 pm,

തെലുങ്കിലാണെങ്കിലും ആദ്യ ചിത്രത്തിലെ കല്യാണിയുടെ പ്രകടനം തന്നെ ശ്രദ്ധേയമായി. 

ഹലോയിലെ അഭിനയത്തിന് ദക്ഷിണേന്ത്യയിലെ മികച്ച നവാഗത നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും തെലുങ്കിലെ മികച്ച നവാഗത നടിയ്ക്കുള്ള സീമ അവാര്‍ഡും കല്യാണിയ്ക്ക് ലഭിച്ചു.

 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. 

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്. 

ടൊവിനോ തോമസിൻെറ നായികയായി എത്തിയ തല്ലുമാല എന്ന ചിത്രവും വൻ വിജയമായി മാറി. 

മരയ്ക്കാർ അറബിക്കടലിൻെറ സിംഹം, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലും കല്യാണി വേഷമിട്ടു. 

ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link