Kalyani Priyadarshan: കല്യാണിയുടെ ക്യൂട്ട് ലുക്ക്; എന്തൊരഴക് എന്ന് ആരാധകർ

Wed, 05 Apr 2023-5:08 pm,

വിക്രമും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുഖൻ എന്ന ചിത്രത്തിൽ കല്യാണി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. 

ഇന്ന് മലയാളത്തിലെ മുൻനിര യുവനടിമാരിൽ ഒരാളാണ് കല്യാണി. മലയാളി ആണെങ്കിലും വിക്രം കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്. 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്. ഹൃദയം എന്ന ചിത്രത്തിൽ നിത്യ ബാലഗോപാൽ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. 

ബ്രോ ഡാഡി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളില്‍ കല്യാണി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ തല്ലുമാലയിൽ നായികയായത് കല്യാണിയായിരുന്നു. 

ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു തല്ലുമാല. തിയേറ്ററുകളിൽ തരംഗമായ തല്ലുമാല മികച്ച വിജയം നേടുകയും ചെയ്തിരുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link