Actress Kani Kusruthi: ഈ കുസൃതിക്കുറുമ്പിയെ മനസ്സിലായോ...? നടിയുടെ കുട്ടിക്കാല ചിത്രം കണ്ട് ഞെട്ടി ആരാധകർ
ചിത്രങ്ങളിൽ കാണുന്നത് മറ്റാരുമല്ല മലയാളികളുടെ പ്രിയ നടിയായ കനി കുസൃതിയാണ്. കനിയുടെ കുട്ടിക്കാല ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ചിത്രങ്ങൾക്കൊപ്പം കനി തന്റെ കുട്ടിക്കാലത്തെ മനോഹരമായ ഓർമ്മകളെക്കുറിച്ചും ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. തന്റെ അച്ഛൻ മൈത്രേയൻ താൻ കുഞ്ഞായിരിക്കുമ്പോൾ നിരവധി ഫോട്ടോകൾ എടുക്കാറുണ്ടെന്നാണ് കനി പറയുന്നത്.
ഉറങ്ങാൻ കിടക്കുമ്പോഴും വൈകുന്നേരങ്ങളിൽ നടക്കാൻ പോകുമ്പോഴും അച്ഛൻ തനിക്ക് കഥകൾ പറഞ്ഞു തരാറുണ്ടായിരുന്നുവെന്നും കൂടാതെ മരങ്ങളും കുന്നുകളുമെല്ലാം കാണിച്ച് തന്ന് അവയെക്കുറിച്ചെല്ലാം പറഞ്ഞു തരുമായിരുന്നുവെന്നും താരം കുറിച്ചു.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കനി കുസൃതി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ വളരെ മനോഹരമായിരുന്നുവെന്നും താരം കുറിച്ചു.
മലയാളികൾ എന്നും ചർച്ച ചെയ്യപ്പെടുന്നവരാണ് കനി കുസൃതിയും അച്ഛൻ മൈത്രേയനും. ഇവരുടെ ചിന്താഗതികൾ പലപ്പോഴും ആളുകൾക്കിടയിൽ ചർച്ചയായി മാറാറുണ്ട്. പല തരത്തിലുള്ള സോഷ്യൽ മീഡിയ അറ്റാക്കും ഇവർ നേരിടാറുണ്ട്.
എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും കനിയേയോ അച്ഛൻ മൈത്രേയനേയോ ബാധിക്കാറില്ല. തങ്ങളുടെ നിലപാടുകൾ സമൂഹത്തിന് മുന്നിൽ വ്യക്തമായി വിളിച്ചു പറഞ്ഞുകൊണ്ട് ജീവിക്കുകയാണ് ഇവർ.