കാന്‍പൂരിലെ ശലഭോദ്യാന കാഴ്ചകള്‍
ഉത്തര്‍പ്രദേശിലെ കാന്‍പൂറില്‍ പുതിയ ഒരുശലഭോദ്യാനം ഉദ്ഘാടനം ചെയ്തു. ആ ഉദ്യാനത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത് എന്താണെന്നോ? വിവിധതരം ചിത്രശലഭങ്ങള്‍. അതുകൊണ്ടുതന്നെ ഈ ഉദ്യാനത്തിന്‍റെ പേര് 'ബട്ടര്‍ഫ്ലൈ പാര്‍ക്ക്' അതായത് ശലഭോദ്യാനം എന്നാണ്.
മാര്‍ച്ചില്‍ ആണ് ശലഭോദ്യാനം പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. ചിത്രശലഭങ്ങള്‍ക്ക് വേണ്ടി ഒരുപാട് തരത്തിലുള്ള പൂക്കളും ഈ ഉദ്യാനത്തില്‍ ഉണ്ട്.
കാന്‍പൂര്‍ മൃഗശാലയിലെ അധികാരികളുടെ ഉത്തരവ് അനുസരിച്ച് പരിസ്ഥിതിസംരക്ഷണത്തിന് വേണ്ടിയാണ് ഈ ഉദ്യാനം തുറന്നത്. 50 ല്‍ പരം ചിത്രശലഭങ്ങള്‍ ഇപ്പോള്‍ ശലഭോദ്യാനത്തില്‍ കാണുന്നുണ്ട്.
ശലഭോദ്യാനത്തിലെ ഡോക്ടര്‍ ആയ ആര്‍ കെ സിംഗ് പറഞ്ഞത് 50 ല്‍ പരം ചിത്രശലഭങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ടെന്നാണ്. പക്ഷെ ഇത് ഔദ്യോഗികമായി എണ്ണിതിട്ടപ്പെടുത്തിയിട്ടില്ലയെന്നാണ്.
എന്തായാലും ഇങ്ങനെയൊരു പാര്‍ക്ക് കാണാന്‍ പൊതുജനങ്ങള്‍ കാത്തിരിക്കുകയാണ്
കാന്‍പൂര്‍ മൃഗശാലയില്‍ പോയ ഒരു വിനോദസഞ്ചാരി പറഞ്ഞത് അയാള്‍ക്ക് ശലഭോദ്യാനം കാണാന്‍ അവസരം ലഭിച്ചുവെന്നും അത് ശരിക്കും കാണേണ്ട ഒരു കാഴ്ചയാണെന്നും ആണ്