ഫോട്ടോകള്‍ക്ക് മേക്കോവര്‍ നല്‍കി കരണ്‍ ആചാര്യ, ചിത്രങ്ങള്‍ കാണാം...
സാധാരണയായി പകര്‍ത്തിയ ഒരു കുടുംബ ചിത്രത്തില്‍ കരണ്‍ നടത്തിയ ഒരു മേക്കോവറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കുടുംബ ചിത്രം മേക്കോവര്‍ നടത്തി കൃഷ്ണന്റെ കുടുംബ ചിത്രമായാണ് കരണ്‍ മാറ്റിയെടുത്തത്.
കുട്ടികളുടെ ചിത്രങ്ങള്‍ ശ്രീകൃഷ്ണന്‍റെയും ശ്രീരാമന്‍റെയും ഭാവത്തിലേക്ക് മാറ്റിയും കരണ്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
തങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മാറ്റിതരാമോ എന്നാവശ്യപ്പെട്ട് നിരവധി പേരാണ് കരണിന്‍റെ കമന്‍റ് ബോക്സില്‍ കമന്റ് ചെയ്യുന്നത്.
ഗ്രാഫിക്സ് ഡിസൈനറായ കരണ്‍ കാസര്‍ഗോഡ് സ്വദേശിയാണ്. കറുപ്പും കാവിയും കലര്‍ന്ന ഹനുമാന്റെ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
ദേശീയ തലത്തില്‍ ശ്രദ്ധേയമായ ഈ ചിത്രം നിരവധി പേരാണ് സ്ഥാപനങ്ങളിലും വണ്ടികളിലും ഉപയോഗിക്കുന്നത്. മംഗളൂരൂവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രുദ്ര ഹനുമാന്‍ ചിത്രത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരണിനെ അഭിനന്ദിച്ചിരുന്നു.