Bollywood ലേക്ക് ഒരു കുഞ്ഞ് കൂടി; Kareena Kapoor and Saif Ali Khan ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു
താരദമ്പതികളായ സെയ്ഫ് അലിഖാനും,കരീനാ കപൂറിനും (Kareena Kapoor) ആൺകുഞ്ഞ് ജനിച്ചു. ഞായറാഴ്ച മുംബൈയിലെ ബ്രിഡ്ജ് ക്യാൻഡി ഹോസ്പിറ്റലിലാണ് കരീന കുഞ്ഞിന് ജന്മം നൽകിയത്.
2016ലാണ് താരദമ്പതികൾക്ക് ആദ്യ കുഞ്ഞ് പിറന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഏറ്റവുമധികം പേർ തേടുന്ന കുട്ടിയാണ് താരദമ്പതികളുടെ ആദ്യ കുട്ടി തൈമൂർ അലിഖാൻ(Taimur Ali Khan)
2012ലാണ് കരീന കപൂറും സെയ്ഫ് അലിഖാനും(Saif Ali Khan) വിവാഹിതരായത്. 2004ലാണ് സെയ്ഫ് ആദ്യ ഭാര്യ അമൃത സിംഗുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയത്.
ഗർഭാവസ്ഥയിലും തന്റെ സിനിമാ തിരക്കുകളിലായിരുന്നു കരീന. അമീർഖാൻ നായകനാവുന്ന ലാൽ സിങ്ങ് ചദ്ദയിൽ താരം അഭിനയിക്കുന്നുണ്ട്.കരൺ ജോഹറിന്റെ താക്കത്തിലും കരീന പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആദിപുരുഷ്, ഭൂത് പോലീസ്, ബണ്ടി ഓർ ബബ്ലി തുടങ്ങിയവയാണ സെയ്ഫ് അലിഖാന്റ പുറത്തിറങ്ങനിരിക്കുന്ന ചിത്രങ്ങൾ.